കപ്പേളയുടെ ചില്ല് തകർത്തനിലയിൽ
text_fieldsവരിക്കാംകുന്ന് പ്രസാദഗിരി സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയുടെ കപ്പേളയുടെ ചില്ല് തകർത്തനിലയിൽ
തലയോലപ്പറമ്പ്: വരിക്കാംകുന്ന് പ്രസാദഗിരി സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയുടെ കപ്പേളയുടെ ചില്ല് കല്ലെറിഞ്ഞ് തകർത്ത നിലയിൽ.
ബുധനാഴ്ച ഉച്ചയോടെ ഇരുചക്രവാഹനത്തിൽ വന്നയാളാണ് കല്ലെറിഞ്ഞതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കല്ലെറിഞ്ഞതിന് ശേഷം ബ്രഹ്മമംഗലം ഭാഗത്തേക്ക് ബൈക്കോടിച്ചു പോവുകയായിരുന്നു. കപ്പേളയോട് ചേർന്ന ഓഡിറ്റോറിയത്തിൽ വന്നവരുടെ വാഹനങ്ങൾ സമീപത്ത് പാർക്ക് ചെയ്‌തിരുന്നതിനാൽ സംഭവം ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
ബുധനാഴ്ച നടന്ന സംഭവമാണെങ്കിലും വെള്ളിയാഴ്ച പുലർച്ചയോടെയാണ് പുറത്തറിയുന്നത്. അതിരാവിലെ പ്രാർഥനക്കെത്തിയവരാണ് ചില്ല് തകർന്ന നിലയിൽ കണ്ടത്. തലയോലപ്പറമ്പ് പൊലീസെത്തി അന്വേഷണം ആരംഭിച്ചു. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.