Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightThalayolaparambuchevron_rightകാ​യി​ക്കേ​രി...

കാ​യി​ക്കേ​രി പാ​ട​ശേ​ഖ​ര​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം

text_fields
bookmark_border
കാ​യി​ക്കേ​രി പാ​ട​ശേ​ഖ​ര​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം
cancel
camera_alt

മ​റ​വ​ൻ​തു​രു​ത്തി​ൽ കൃ​ഷി​ക്ക് ത​യാ​റാ​ക്കി​യ പാ​ട​ശേ​ഖ​ര​ത്തി​ന് തീ​പി​ടി​ച്ച​പ്പോ​ൾ

ത​ല​യോ​ല​പ്പ​റ​മ്പ്: മ​റ​വ​ൻ​തു​രു​ത്ത്​ പ​ഞ്ചാ​യ​ത്ത്​ ഇ​ട​വ​ട്ടം വെ​സ്റ്റ് കാ​യി​ക്കേ​രി പാ​ട​ശേ​ഖ​ര​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം. 100 ഏ​ക്ക​റോ​ളം വ​രു​ന്ന ത​രി​ശ് പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് തീ​പി​ടി​ച്ച​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ 12ഓ​ടെ​യാ​ണ് സം​ഭ​വം.

പാ​ട​ശേ​ഖ​ര​ത്തി​ൽ​നി​ന്ന്​ ശ​ക്ത​മാ​യ പു​ക​യും തീ​യും ഉ​യ​രു​ന്ന​ത് ക​ണ്ട് സ​മീ​പ​വാ​സി​ക​ൾ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ർ. അ​നീ​ഷി​നെ വി​വ​രം അ​റി​യി​ച്ചു. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ പി.​എം. പ​വി​ത്ര​ന്റെ നേ​തൃ​ത്വ​ത്തി​ൽ വൈ​ക്ക​ത്തു​നി​ന്ന്​ അ​ഗ്​​നി​ര​ക്ഷാ​സേ​ന എ​ത്തി​യെ​ങ്കി​ലും ഫ​യ​ർ​ഫോ​ഴ്സ് വാ​ഹ​ന​ത്തി​നു ക​ട​ന്നു​വ​രാ​ൻ സൗ​ക​ര്യം കു​റ​വാ​യ​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഏ​റെ ത​ട​സ്സം നേ​രി​ട്ടു. തു​ട​ർ​ന്ന് സ​മീ​പ തോ​ട്ടി​ൽ​നി​ന്ന്​ ഫ്ലോ​ട്ടി​ങ് പ​മ്പ് ഉ​പ​യോ​ഗി​ച്ചാ​ണ് വെ​ള്ളം എ​ത്തി​ച്ച​ത്. 20 ഏ​ക്ക​റോ​ളം ഭാ​ഗ​ത്ത് തീ​പ​ട​ർ​ന്നു. ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​വും ക​ർ​ഷ​ക​രും പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ർ​ന്ന് ഏ​റെ ശ്ര​മി​ച്ച് നാ​ലു മ​ണി​ക്കൂ​റോ​ളം എ​ടു​ത്താ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.

പ​ശു ഉ​ൾ​പ്പ​ടെ​യു​ള്ള വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ മേ​യ്ക്കാ​ൻ വി​ടു​ന്ന പാ​ട​ശേ​ഖ​ര​ത്തി​ൽ​നി​ന്ന്​ ഇ​വ​യെ ഉ​ട​ൻ മാ​റ്റി​യ​തി​നാ​ലും സ​മീ​പ വീ​ടു​ക​ളി​ലേ​ക്ക് തീ ​പ​ട​രാ​തെ നി​യ​ന്ത്രി​ച്ച​തി​നാ​ലു​മാ​ണ് വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യ​ത്.

നൂ​റേ​ക്ക​റോ​ളം വ​രു​ന്ന ത​രി​ശ് പാ​ട​ശേ​ഖ​ര​ത്ത്​ കു​ട്ട​നാ​ട​ൻ പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി കൃ​ഷി ഇ​റ​ക്കാ​ൻ ശ്ര​മം ന​ട​ന്നു വ​രി​ക​യാ​യി​രു​ന്നു. സ​മീ​പ​ത്ത്​ ആ​രോ ക​രി​യി​ല​ക്കി​ട്ട തീ ​ആ​ളി​പ്പ​ട​ർ​ന്ന​താ​ണെ​ന്നാ​ണ് സം​ശ​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsLocal NewsMassive FireDamage
News Summary - Major fire breaks out in Kaikeri Padasekharam
Next Story