തലയോലപ്പറമ്പ്: കെ.എസ്.ആർ.ടി.സി ബസിൽ ഐ.ടി.ഐ വിദ്യാർഥിനിയെ ശാരീരികമായി അപമാനിച്ച കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു.
വൈക്കം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടർ വെച്ചൂർ ചേരകുളങ്ങര കിഴക്കേപുലപ്പള്ളിൽ പി.പി. അനിലിനെയാണ് (36) വെള്ളൂർ പൊലീസ് വിദ്യാർഥിനിയുടെ പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്തത്.
25ന് രാവിലെ 11ഓടെ പെരുവ മൂർക്കാട്ടിപടിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. ടിക്കറ്റെടുത്ത വിദ്യാർഥിനിക്ക് ബാക്കി ചില്ലറ നൽകുന്നതിനിെട കണ്ടക്ടർ വിദ്യാർഥിനിയുടെ ദേഹത്ത് അപമര്യാദയായി സ്പർശിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വിദ്യാർഥിനി പ്രതിഷേധിച്ചതോടെ ഇയാൾ പരാതി കൊടുക്കുമെന്ന് പറഞ്ഞ് പരിഹസിച്ചു. വിദ്യാർഥിനി വീട്ടിൽ അറിയിച്ചതോടെ ബന്ധുക്കൾ പൊലീസിൽ പരാതിപ്പെട്ടു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.