Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightThalayolaparambuchevron_rightവീ​ടി​ന്റെ...

വീ​ടി​ന്റെ മേ​ൽ​ക്കൂ​ര​യി​ലെ സി​മ​ന്റ്​ അ​ട​ർ​ന്നു വീ​ണ് വീ​ട്ട​മ്മ​ക്ക്​ പ​രി​ക്ക്​

text_fields
bookmark_border
വീ​ടി​ന്റെ മേ​ൽ​ക്കൂ​ര​യി​ലെ സി​മ​ന്റ്​ അ​ട​ർ​ന്നു വീ​ണ് വീ​ട്ട​മ്മ​ക്ക്​ പ​രി​ക്ക്​
cancel
camera_alt

മേ​ൽ​ക്കൂ​ര​യി​ലെ സി​മ​ന്റ് അ​ട​ർ​ന്നു​വീ​ണ നി​ല​യി​ൽ

Listen to this Article

ത​ല​യോ​ല​പ്പ​റ​മ്പ്: വീ​ടി​ന്റെ മു​ക​ൾ ഭാ​ഗ​ത്തു തേ​ച്ച സി​മ​ന്റി​ന്‍റെ ഒ​രു ഭാ​ഗം അ​ട​ർ​ന്നു​വീ​ണ് വീ​ട്ട​മ്മ​ക്ക് പ​രി​ക്ക്. മ​റ​വ​ൻ​തു​രു​ത്ത് അ​പ്പ​ക്കോ​ട് ഭാ​ഗ​ത്ത് ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക്​ 12നാ​ണ് സം​ഭ​വം. അ​പ്പ​ക്കോ​ട് ല​ക്ഷം വീ​ട് ന​ഗ​റി​ൽ വി​നോ​ദ് ഭ​വ​ന​ത്തി​ൽ വി​നോ​ദി​ന്റെ ഭാ​ര്യ ര​ജി​ഷ​ക്കാ​ണ് (40) പ​രി​ക്കേ​റ്റ​ത്.

വി​നോ​ദി​​ന്‍റെ വ​യോ​ധി​ക​രും രോ​ഗി​ക​ളു​മാ​യ മാ​താ​പി​താ​ക്ക​ൾ കു​ട്ട​പ്പ​നും അം​ബി​ക​യും വീ​ടി​ന് വെ​ളി​യി​ലാ​യി​രു​ന്ന​തി​നാ​ൽ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. അം​ബി​ക​ക്കു​ള്ള ഉ​ച്ച ഭ​ക്ഷ​ണ​വു​മാ​യി അ​ടു​ക്ക​ള​യി​ൽ​നി​ന്ന്​ വീ​ടി​നു​ള്ളി​ലെ ഹാ​ളി​ലേ​ക്ക് വ​രു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ത​ല​ക്കു പ​രി​ക്കേ​റ്റ ര​ജി​ഷ​യെ ചെ​മ്മ​നാ​ക​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന്​ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ല​ഭി​ച്ച പ​ണം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു വീ​ടി​ന്‍റെ തേ​പ്പു ന​ട​ത്തി​യ​ത്. പ​ണി ന​ട​ത്തി​യി​ട്ട് ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​യി​ല്ല. തേ​പ്പ് അ​ട​ർ​ന്ന് വീ​ണ​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ​ക്കും കേ​ടു​പാ​ട്​ സം​ഭ​വി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsroofhousewife injured
News Summary - Housewife injured after cement from roof falls on her
Next Story