Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightThalayolaparambuchevron_rightഗൂഗിൾ പേ ശബ്​ദം...

ഗൂഗിൾ പേ ശബ്​ദം കേട്ടില്ല; പെട്രോൾ പമ്പ്​ ജീവനക്കാരന്​ ക്രൂരമർദനം, ഒരാൾക്ക്​ കുത്തേറ്റു

text_fields
bookmark_border
ഗൂഗിൾ പേ ശബ്​ദം കേട്ടില്ല; പെട്രോൾ പമ്പ്​ ജീവനക്കാരന്​ ക്രൂരമർദനം, ഒരാൾക്ക്​ കുത്തേറ്റു
cancel
camera_alt

ത​ല​യോ​ല​പ്പ​റ​മ്പി​ന്​ സ​മീ​പ​ത്തെ പെ​ട്രോ​ൾ പ​മ്പി​ലു​ണ്ടാ​യ സം​ഘ​ർ​ഷം

ത​ല​യോ​ല​പ്പ​റ​മ്പ്​: ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ർ പെ​ട്രോ​ൾ പ​മ്പ്​ ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ചു. സം​ഭ​വം ചോ​ദ്യം ചെ​യ്ത സ​മീ​പ​വാ​സി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച ശേ​ഷം പ്ര​തി​ക​ൾ ക​ട​ന്നു​ക​ള​ഞ്ഞു. ഞാ​യ​റാ​ഴ്ച രാ​ത്രി 11ഓ​ടെ ത​ല​യോ​ല​പ്പ​റ​മ്പി​ന്​ സ​മീ​പ​ത്തെ പെ​ട്രോ​ൾ പ​മ്പി​ലാ​യി​രു​ന്നു സം​ഭ​വം. ത​ല​യോ​ല​പ്പ​റ​മ്പ്​ ഇ​ല്ലി​ത്തൊ​ണ്ടി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ല്ലോ​ലി​ക്ക​ൽ ഫ്യു​വ​ൽ​സ്​ പെ​ട്രോ​ൾ പ​മ്പി​ലാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ സ​മീ​പ​ത്തെ താ​മ​സ​ക്കാ​രാ​യ യു​വാ​ക്ക​ൾ പെ​ട്രോ​ൾ നി​റ​ച്ച ശേ​ഷം പ​ണം ഗൂ​ഗി​ൾ പേ ​ചെ​യ്യു​ന്ന​തി​നി​ട​യി​ൽ പ​ണം അ​ട​ച്ച ശ​ബ്ദം കേ​ൾ​ക്കു​ന്നി​ല്ലെ​ന്ന്​ പ​റ​ഞ്ഞു തു​ട​ങ്ങി​യ സം​ഭ​വം സം​ഘ​ട്ട​ന​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. ത​ർ​ക്ക​ത്തി​നി​ട​യി​ൽ യു​വാ​ക്ക​ളി​ലൊ​രാ​ൾ പ​മ്പ്​ ജീ​വ​ന​ക്കാ​ര​നാ​യ അ​പ്പ​ച്ച​നെ (61) ക്രൂ​ര​മാ​യി മു​ഖ​ത്തി​ടി​ക്കു​ന്ന​ത്​ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

ആക്രമണത്തിൽ കുത്തേറ്റ ഷാ

തു​ട​ർ​ന്ന്​ ഇ​ദ്ദേ​ഹ​ത്തെ ത​ള്ളി​യി​ട്ട​ശേ​ഷം ര​ണ്ട്​ യു​വാ​ക്ക​ൾ ചേ​ർ​ന്ന്​ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. ത​ർ​ക്കം കേ​ട്ടെ​ത്തി​യ മ​റ്റൊ​രു യു​വാ​വി​നെ​യും മ​ർ​ദി​ച്ച യു​വാ​ക്ക​ൾ ബൈ​ക്കി​ൽ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ പ്ര​തി​ക​ൾ ത​ല​യോ​ല​പ്പ​റ​മ്പ് മി​നി​സി​വി​ൽ സ്റ്റേ​ഷ​നു സ​മീ​പം ഉ​മ്മാ​ക്കു​ന്ന വ​ള്ളി​ക്കു​ന്ന് കാ​ലാ​യി​ൽ ഷാ​യു​മാ​യി (40) ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും ഇ​യാ​ളെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ക്കു​ക​യു​മാ​യി​രു​ന്നു. അ​വി​ടെ നി​ന്നും ഇ​രു​വ​രും ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ഷാ​ജി​യെ പൊ​തി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​തി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ക്ര​മ​ണ​ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞ ബൈ​ക്ക് യാ​ത്രി​ക​രെ​പ്പ​റ്റി വി​വ​രം ല​ഭി​ച്ചെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ത​ല​യോ​ല​പ്പ​റ​മ്പ്​ പൊ​ലീ​സ്​ വ്യ​ക്ത​മാ​ക്കി. മു​തു​കി​നും നെ​ഞ്ചി​ന് മു​ക​ളി​ലും 11ഓ​ളം കു​ത്തേ​റ്റ് പ​രി​ക്കേ​റ്റ ഷാജി ​പൊ​തി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ല​യോ​ല​പ്പ​റ​മ്പ് വ​ട​ക​ര സ്വ​ദേ​ശി​ക​ളാ​യ അ​ജ​യ് സ​ജി (24), ആ​ഷി​ക് കെ. ​ബാ​ബു (24) എ​ന്നി​വ​ർ​ക്കെ​തി​രെ ത​ല​യോ​ല​പ്പ​റ​മ്പ് പൊ​ലീ​സ് കേ​സെ​ടു​ത്തു. ഇ​തി​ൽ അ​ജ​യ് സ​ജി നാ​ലോ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്നും ആ​ഷി​ക്കി​ന്‍റെ പേ​രി​ലും കേ​സു​ക​ളു​ണ്ടെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam Newspetrol pumpGoogle pay
News Summary - google pay sound disabled, petrol pump employee got stabbed
Next Story