തലയോലപ്പറമ്പുകാരുടെ 'സി.ഐ.ഡി ഭായി' ഇനി ജീവനിലയത്തിൽ
text_fieldsബാൽകിഷൻ സിങ്ങിനെ പൂക്കൾ നൽകി ജീവനിലയം സെക്രട്ടറി ജേക്കബ് സ്വീകരിക്കുന്നു
തലയോലപ്പറമ്പ്: ബാൽകിഷൻ സിങ് എന്ന നാട്ടുകാരുടെ 'സി.ഐ.ഡി ഭായി' ഇനി വല്ലകം തുറുവേലിക്കുന്ന് ജീവനിലയം അന്തേവാസി. 35 വർഷം മുമ്പ് തലയോലപ്പറമ്പിലെത്തിയ ബാൽകിഷൻ സിങ് തലയോലപ്പറമ്പുകാർക്ക് പ്രമാദമായ കേസ് അന്വേഷിക്കാൻ വന്ന സി.ഐ.ഡി ആയിരുന്നു.
മുമ്പ് ഏതോ സി.ഐ.ഡി ഭ്രാന്തെൻറ വേഷത്തിൽ വന്ന് പ്രമാദമായ കള്ളനോട്ട് കേസ് പിടിച്ചുവത്രെ. അതോടെയാണ് ബാൽകിഷൻ സിങ്ങും നാട്ടുകാർക്ക് 'സി.ഐ.ഡി' ആയത്. ആറുവർഷം മുമ്പ് മുളന്തുരുത്തി സ്വദേശിയുടെ കളഞ്ഞുകിട്ടിയ പണവും രേഖകളുമടങ്ങിയ പഴ്സ് ആളെ കണ്ടെത്തി തിരികെ നൽകി മാതൃകയായിരുന്നു.
വീടുകളിൽനിന്നും കടകളിൽനിന്നുമാണ് ഭക്ഷണം. ചികിത്സക്ക് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭായി കൊച്ചി വില്ലിങ്ടൺ ഐലൻഡിൽക്കൂടി അലയുെന്നന്ന ഫേസ്ബുക്ക് വാർത്തയെത്തുടർന്ന് അഡ്വ. ഫിറോഷ് മാവുങ്കലിെൻറ നേതൃത്വത്തിൽ തലയോലപ്പറമ്പിൽ തിരികെയെത്തിച്ചിരുന്നു.
വാർധക്യസഹജമായ ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ ജീവനിലയത്തിെൻറ സംരക്ഷണയിലാക്കുകയായിരുന്നു. മെഡിസിറ്റി സഹകരണ ആശുപത്രി പ്രസിഡൻറ് അഡ്വ. ഫിറോഷ് മാവുങ്കൽ, തലയോലപ്പറമ്പ് പൊലീസ് ഹോംഗാർഡ് സജികുമാർ, കാർലിൻ സ്റ്റുഡിയോ ഉടമ ചാർളി, തലയോലപ്പറമ്പ് സ്റ്റേഷൻ ഹൗസ് ഓഫിസർ പി.എസ്. ഷിജു എന്നിവരുടെ നേതൃത്വത്തിലാണ് ജീവനിലയത്തിലെത്തിച്ചത്. ജീവനിലയം സെക്രട്ടറി ജേക്കബ് പൂതവേലിൽ പൂക്കൾ നൽകി സ്വീകരിച്ചു.