Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ​ഴു​ക്കാ​നി​ല കാ​യ​ൽ...

പ​ഴു​ക്കാ​നി​ല കാ​യ​ൽ തെ​ളി​ക്കാ​ൻ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു

text_fields
bookmark_border
പ​ഴു​ക്കാ​നി​ല കാ​യ​ൽ തെ​ളി​ക്കാ​ൻ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു
cancel

കോ​ട്ട​യം: മീ​ന​ച്ചി​ലാ​ർ-​മീ​ന​ന്ത​റ​യാ​ർ-​കൊ​ടൂ​രാ​ർ പു​നഃ​സം​യോ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഴു​ക്കാ​നി​ല​ക്കാ​യ​ൽ തെ​ളി​ക്കു​ന്നു. മീ​ന​ച്ചി​ലാ​റി​ന്‍റെ​യും കൊ​ടൂ​രാ​റി​ന്‍റെ​യും പ​ത​ന​സ്ഥാ​ന​ത്ത്​ രൂ​പ​പ്പെ​ട്ട 1.62 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള തു​രു​ത്ത്​ അ​ട​ക്കം നീ​ക്കം ചെ​യ്താ​ണു കാ​യ​ൽ തെ​ളി​ക്കു​ന്ന​ത്. ഇ​തോ​ടെ ന​ദി​ക​ളി​ലെ പ്ര​ള​യ​ജ​ലം വ​ള​രെ​വേ​ഗം ഒ​ഴു​കി​പ്പോ​വു​ന്ന​തി​ലൂ​ടെ വെ​ള്ള​പ്പൊ​ക്കം നി​യ​ന്ത്രി​ക്കാ​നു​മാ​വും. 103.72 കോ​ടി​യു​ടെ പ​ദ്ധ​തി​ക്ക്​ കി​ഫ്​​ബി ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു.

സ​ർ​ക്കാ​റി​ന്‍റെ ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന​താ​ണ്​ മീ​ന​ച്ചി​ലാ​ർ-​മീ​ന​ന്ത​റ​യാ​ർ-​കൊ​ടൂ​രാ​ർ പു​നഃ​സം​യോ​ജ​ന പ​ദ്ധ​തി. പ​ഴു​ക്കാ​നി​ല​ക്കാ​യ​ലി​ൽ​നി​ന്നു നീ​ക്കം ചെ​യ്യു​ന്ന ചെ​ളി കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ലെ എ​ഫ്​ ​ബ്ലോ​ക്ക്, തി​രു​വാ​ർ​പ്പ്​ പ​ഞ്ചാ​യ​ത്തി​ലെ ജെ. ​​ബ്ലോ​ക്ക്, തി​രു​വാ​യ്​​ക്ക​രി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ചു​റ്റു​ബ​ണ്ടു​ക​ൾ നാ​ലു മീ​റ്റ​ർ വീ​തി​യി​ൽ വി​ക​സി​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കും.

മൂ​ന്നു പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ​യും ബ​ണ്ടു​ക​ൾ ശ​ക്തി​പ്പെ​ടു​ത്താ​നും വീ​തി കൂ​ട്ടി റോ​ഡ്​ നി​ർ​മി​ക്കാ​നും ക​ഴി​യു​ന്ന​തോ​ടെ കാ​യ​ലോ​ര​ത്ത്​ 17.5 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ ടൂ​റി​സം റോ​ഡ്​ സാ​ധ്യ​മാ​വും. ലോ​ക​ത്തി​ലെ ഏ​റ്റ​വും നീ​ള​മേ​റി​യ കാ​യ​ലോ​ര പാ​ത​ക്കാ​ണ്​ ഇ​തോ​ടെ വ​ഴി തു​റ​ക്കു​ക. കാ​യ​ൽ അ​ഭി​മു​ഖ​മാ​യി തു​ട​ർ​ച്ച​യാ​യി റോ​ഡ്​ യാ​ത്ര സാ​ധ്യ​മാ​വു​ന്ന​തോ​ടെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക്ക് വ​ൻ കു​തി​പ്പാ​കു​മെ​ന്നാ​ണു​ പ്ര​തീ​ക്ഷ.

ആ​മ്പ​ൽ വ​സ​ന്തം ടൂ​റി​സ​ത്തി​നും പ​ദ്ധ​തി കു​തി​പ്പ്​ പ​ക​രും. ഏ​തു സ​മ​യ​ത്തും വ​ള്ള​ങ്ങ​ളി​ൽ വി​നോ​ദ​സ​ഞ്ചാ​ര സൗ​ക​ര്യം വി​ക​സി​ക്കു​ന്ന​തോ​ടെ തൊ​ഴി​ൽ മേ​ഖ​ല വി​ക​സി​ക്കു​മെ​ന്നും കാ​യ​ൽ തെ​ളി​യു​ന്ന​ത്​ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഗു​ണ​ക​ര​മാ​വു​മെ​ന്നും മീ​ന​ച്ചി​ലാ​ർ-​മീ​ന​ന്ത​റ​യാ​ർ-​കൊ​ടൂ​രാ​ർ പു​നഃ​സം​യോ​ജ​ന പ​ദ്ധ​തി കോ​ഓ​ഡി​നേ​റ്റ​ർ അ​ഡ്വ. കെ. ​അ​നി​ൽ​കു​മാ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

മീ​ന​ച്ചി​ലാ​റ്റി​ൽ പ്ര​ള​യ​ജ​ലം ഉ​യ​രു​ന്ന 33 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും നാ​ലും ന​ഗ​ര​സ​ഭ​ക​ളി​ലെ​യും ജ​ന​ങ്ങ​ൾ​ക്ക്​ പ​ദ്ധ​തി ഗു​ണ​ക​ര​മാ​വും. മൂ​ന്നു പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ​യും ക​ർ​ഷ​ക​ർ സൗ​ജ​ന്യ​മാ​യി ഭൂ​മി വി​ട്ടു​കൊ​ടു​ത്ത​തി​നാ​ലാ​ണ്​ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​വു​ന്ന​ത്. ഇ​തോ​ടെ കൃ​ഷി​യി​ട​ത്തി​ലേ​ക്കും തി​രി​ച്ചും വാ​ഹ​ന​സൗ​ക​ര്യം മെ​ച്ച​പ്പെ​ടും. എ​ല്ലാ മോ​ട്ടോ​ർ ത​റ​ക​ളും ന​വീ​ക​രി​ക്കു​ന്ന​തി​നും തു​ക അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

മീ​ന​ച്ചി​ലാ​റി​ന്‍റെ മ​റ്റു പ​ത​ന​സ്ഥാ​ന​ങ്ങ​ളി​ൽ സ​മാ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തോ​ടെ വെ​ള്ള​പ്പൊ​ക്കം നി​യ​ന്ത്രി​ക്കാ​നാ​വു​മെ​ന്നും അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:laketender workKottayam
News Summary - tender called for pazhukkanila lake cleaning
Next Story