ഇങ്ങനെ ചൂടാകാതെ...
text_fieldsകോട്ടയം: ജില്ലയിൽ താപനില ഉയരുന്നു. ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ വടവാതൂരിലാണ് കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. ഉച്ചക്ക് 2.30നാണ് ഈ കേന്ദ്രത്തിലെ താപനില 37.1 ഡിഗ്രി സെൽഷ്യസിൽ എത്തിയത്. ജില്ലയിലെ ഏറ്റവും കുറഞ്ഞ താപനില 20.3 ഡിഗ്രി സെൽഷ്യസ് കോട്ടയത്തു രേഖപ്പെടുത്തി.
അതേസമയം, കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുപ്രകാരം ഞായറാഴ്ച രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറില്‍ കോട്ടയത്തു രേഖപ്പെടുത്തിയത് 35.6 ഡിഗ്രി ചൂടാണ്. കോട്ടയത്തിനൊപ്പം കണ്ണൂരിലും സമാനചൂട് രേഖപ്പെടുത്തി. സാധാരണ ചൂടില്‍ മുന്നില്‍ നില്ക്കുന്ന പുനലൂരില്‍ ഇതേസമയം 35.4 ഡിഗ്രിയും പാലക്കാട്ട് 31.7 ഡിഗ്രിയുമായിരുന്നു താപനില. ചൂട് ഇനിയും വർധിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

