Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതമിഴ്​ നടൻ വിജയ്​യുടെ...

തമിഴ്​ നടൻ വിജയ്​യുടെ ജന്മദിനം; സ്വകാര്യ ബസിൽ വിദ്യാര്‍ഥികള്‍ക്ക്​ സൗജന്യ യാത്ര

text_fields
bookmark_border
തമിഴ്​ നടൻ വിജയ്​യുടെ ജന്മദിനം; സ്വകാര്യ ബസിൽ വിദ്യാര്‍ഥികള്‍ക്ക്​ സൗജന്യ യാത്ര
cancel

കോ​ട്ട​യം: ത​മി​ഴ്​ ന​ട​ൻ വി​ജ​യ്​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക്​ സൗ​ജ​ന്യ യാ​ത്ര. വി​ജ​യ് ഫാ​ന്‍സ് അ​സോ​സി​യേ​ഷ​ന്‍ ഏ​റ്റു​മാ​നൂ​ര്‍ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ്വ​കാ​ര്യ ബ​സി​ൽ സൗ​ജ​ന്യ​യാ​ത്ര ഒ​രു​ക്കി​യ​ത്. കോ​ട്ട​യ​ത്തു​നി​ന്ന്​ പേ​രൂ​ര്‍ വ​ഴി ഏ​റ്റു​മാ​നൂ​രി​ലേ​ക്ക്​ സ​ര്‍വി​സ് ന​ട​ത്തു​ന്ന ‘സ്റ്റെ​ഫാ​നോ​സ്’ ബ​സി​ലാ​ണ് വ്യാ​ഴാ​ഴ്ച വി​ദ്യാ​ര്‍ഥി​ക​ൾ പ​ണം ന​ൽ​കാ​തെ സ​ഞ്ച​രി​ച്ച​ത്. ഇ​തി​ൽ ക​യ​റി​യ വി​ദ്യാ​ർ​ഥി​ക​ളോ​ട്​ ടി​ക്ക​റ്റ്​ ആ​വ​ശ്യ​പ്പെ​ട്ടി​ല്ല.

ഇ​വ​രു​ടെ ടി​ക്ക​റ്റി​ന്‍റെ പ​ണം വി​ജ​യ് ഫാ​ന്‍സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​വ​ര്‍ത്ത​ക​ര്‍ ബ​സു​ട​മ​ക്ക്​ ന​ല്‍കി. നേ​ര​ത്തേ, ഉ​ട​മ​യെ​ക​ണ്ട് ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചാ​ണ് ബ​സി​ല്‍ സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. സ്‌​കൂ​ള്‍, കോ​ള​ജ് ഉ​ള്‍പ്പെ​ടെ പ​ത്തോ​ളം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്​ നി​ര​വ​ധി വി​ദ്യാ​ര്‍ഥി​ക​ള്‍ യാ​ത്ര ചെ​യ്യു​ന്ന ബ​സാ​ണി​ത്. പ്ര​തി​ദി​നം ശ​രാ​ശ​രി 450-500 രൂ​പ വി​ദ്യാ​ര്‍ഥി​ക​ളു​ടെ യാ​ത്രാ ഇ​ന​ത്തി​ല്‍ ല​ഭി​ക്കാ​റു​ണ്ടെ​ന്ന്​ ബ​സ്​ ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. ബ​സി​നു മു​ന്നി​ൽ നടന്‍റെ ചി​ത്ര​ത്തോ​ടു​കൂ​ടി​യ ബാ​ന​റും കെ​ട്ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actor Vijaystudentsprivate busFree travel
News Summary - Tamil actor Vijay's birthday; Free travel for students in private bus
Next Story