Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതാ​ലൂ​ക്ക്...

താ​ലൂ​ക്ക് ആ​ശു​പ​ത്രി: ബ​ജ​റ്റി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് ഈ​രാ​റ്റു​പേ​ട്ട​ക്കാ​ർ

text_fields
bookmark_border
താ​ലൂ​ക്ക് ആ​ശു​പ​ത്രി: ബ​ജ​റ്റി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് ഈ​രാ​റ്റു​പേ​ട്ട​ക്കാ​ർ
cancel
camera_alt

ഈ​രാ​റ്റു​പേ​ട്ട കു​ടു​ബാ​രോ​ഗ്യ കേ​ന്ദ്രം താ​ലൂ​ക്കാ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ഡ്വ. എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം.​എ​ൽ.​എ, ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ൻ അ​ഡ്വ. വി.​പി. നാ​സ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ ആ​രോ​ഗ്യ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന് നി​വേ​ദ​നം ന​ൽ​കു​ന്നു

ഈ​രാ​റ്റു​പേ​ട്ട: താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്ന പ​തി​റ്റാ​ണ്ടു​ക​ളാ​യ സ്വ​പ്നം സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ഇ​ത്ത​വ​ണ​ത്തെ ബ​ജ​റ്റി​ലെ​ങ്കി​ലും പൂ​വ​ണി​യു​മോ എ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ് പൂ​ഞ്ഞാ​റു​കാ​ർ. 30 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി മാ​റി​വ​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ വാ​ഗ്ദാ​ന​മാ​യി​രു​ന്നു കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പ​ദ​വി ഉ​യ​ർ​ത്തി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യാ​ക്കും എ​ന്ന​ത്. എ​ന്നാ​ൽ ഇ​തു​വ​രെ​യാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

അ​ഡ്വ. എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം.​എ​ൽ.​എ​യു​ടെ പ്ര​ഥ​മ പ​രി​ഗ​ണ​ന​യി​ൽ ഇ​ടം​പി​ടി​ച്ച​തും യു.​ഡി.​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യി ആ​വ​ശ്യ​ത്തോ​ടൊ​പ്പം നി​ൽ​ക്കു​ന്ന​തും ശു​ഭ​സൂ​ച​ന​യാ​യി കാ​ണു​ന്നു. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം താ​ലൂ​ക്കാ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം.​എ​ൽ.​എ, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. വി.​പി. നാ​സ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ ആ​രോ​ഗ്യ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ലും ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ണ്ട്. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം താ​ലൂ​ക്കാ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്ന് ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ ജൂ​ൺ ഒ​ന്നി​ന് ഐ​ക​ക​ണ്ഠ്യേ​ന പ്ര​മേ​യ​വും പാ​സാ​ക്കി. 40 വ​ർ​ഷം മു​മ്പ് കി​ട​ത്തി ചി​കി​ത്സ​യും പോ​സ്റ്റ്മോ​ർ​ട്ട​വും ന​ട​ത്തി​യി​രു​ന്ന​താ​ണ് ഈ​രാ​റ്റു​പേ​ട്ട സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച് വൈ​കീ​ട്ട് അ​ട​ക്കു​ന്ന രീ​തി​യി​ലാ​ണ് നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് 17 ആ​ശു​പ​ത്രി​ക​ൾ ഇ​തി​ന​കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തി​യ​പ്പോ​ഴും 1.79 ഏ​ക്ക​ർ ഭൂ​മി സ്വ​ന്ത​മാ​യു​ള്ള ഈ​രാ​റ്റു​പേ​ട്ട​യി​ലെ ആ​ശു​പ​ത്രി​യെ പ​രി​ഗ​ണി​ച്ചി​ല്ല.

ഗ​താ​ഗ​ത സൗ​ക​ര്യ​മു​ള്ള ഒ​മ്പ​ത് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളാ​ൽ ചു​റ്റ​പ്പെ​ട്ട ന​ഗ​ര​ത്തി​ലാ​ണ് ആ​ശു​പ​ത്രി സ്ഥി​തി ചെ​യ്യു​ന്ന​ത്. അ​തി​നാ​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, താ​ലൂ​ക്ക് ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തു​ന്ന​തോ​ടെ മ​ല​യോ​ര മേ​ഖ​ല​യാ​യ മൂ​ന്നി​ല​വ്, മേ​ലു​കാ​വ്, ത​ല​നാ​ട്, തീ​ക്കോ​യി, പൂ​ഞ്ഞാ​ർ, ത​ല​പ്പ​ലം, തി​ട​നാ​ട് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ല​ക്ഷ​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​വും. ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന മേ​ഖ​ല​യാ​യ​ത് കൊ​ണ്ട് അ​വ​രു​ടെ ആ​രോ​ഗ്യ പ​രി​ര​ക്ഷ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്ന് സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ൻ 2019ൽ ​ഉ​ത്ത​ര​വി​ട്ട​ത്.

2020ൽ ​ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ (ആ​രോ​ഗ്യം) കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം താ​ലൂ​ക്കാ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്ന് കാ​ണി​ച്ച് സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ച്ച പ്രോ​പ്പോ​സ​ൽ സ​ർ​ക്കാ​റി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. ജി​ല്ല പ​ഞ്ചാ​യ​ത്തും ഇ​ക്കാ​ര്യം സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഹൈ​കോ​ട​തി 2021 ജ​നു​വ​രി 18ന് ​താ​ലൂ​ക്കാ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്ന് ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ, ഈ ​ഉ​ത്ത​ര​വു​ക​ളൊ​ന്നും ന​ട​പ്പാ​യി​ല്ലെ​ന്നും നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു.

ജി​ല്ല​യി​ൽ പൂ​ഞ്ഞാ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ മാ​ത്ര​മാ​ണ് താ​ലൂ​ക്കാ​ശു​പ​ത്രി ഇ​ല്ലാ​ത്ത​ത്. ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. മു​ഹ​മ്മ​ദ് ഇ​ല്ല്യാ​സ്, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ന​സ് നാ​സ​ർ, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ പി.​എ​ച്ച്. നൗ​ഷാ​ദ്, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ഷി​യാ​സ് സി.​സി.​എം, മു​സ്‌​ലിം ലീ​ഗ് പൂ​ഞ്ഞാ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റാ​സി ചെ​റി​യ​വ​ല്ലം, ന​ഗ​ര​സ​ഭ മു​സ്‌​ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് കെ.​എ. മു​ഹ​മ്മ​ദ് ഹാ​ഷിം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ. മാ​ഹി​ൻ എ​ന്നി​വ​രും നി​വേ​ദ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local Newstaluk hospitaldisappointedKottayam
News Summary - Taluk Hospital: Those who are hoping for the budget are disappointed
Next Story