ഗ്രാമപഞ്ചായത്തുകളിൽ തലയാഴം മുന്നിൽ
text_fieldsകോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ ഏറ്റവുമധികം പോളിങ് നടന്നത് വൈക്കം ബ്ലോക്കിലെ തലയാഴത്ത്. പഞ്ചായത്തിലെ 16185 വോട്ടർമാരിൽ 13105 പേര് വോട്ടു ചെയ്തു. ആകെ പോളിങ് ശതമാനം 80.97. ഇതിൽ 6492 പുരുഷന്മാരും(81.91ശതമാനം) 6613 സ്ത്രീകളും(80.07) ഉൾപ്പെടുന്നു. ഏറ്റവും കുറവ് പോളിങ് ശതമാനം ഉഴവൂരിലാണ്- 63.22ശതമാനം. ആകെയുള്ള 13022 വോട്ടർമാരിൽ 8232 പേരാണ് വോട്ട് ചെയ്തത്. പുരുഷന്മാർ-4132(65.93ശതമാനം), സ്ത്രീകൾ-4100 (60.70ശതമാനം).
പോളിങ് കണക്കില്‍ ഗ്രാമപഞ്ചായത്തുകളിൽ രണ്ടാം സ്ഥാനത്ത് ഈരാറ്റുപേട്ട ബ്ലോക്കിലെ തലനാടാണ്. ഇവിടെ 80.70 ശതമാനമാണ് പോളിങ്. ആകെയുള്ള 5208 വോട്ടർമാരിൽ 4203 പേര് വോട്ട് ചെയ്തു. പുരുഷന്മാർ -2157 (82.36ശതമാനം), സ്ത്രീകൾ: 2046 (79.03ശതമാനം). എന്നാൽ വോട്ടു ചെയ്തവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ തലനാട് ഗ്രാമപഞ്ചായത്ത് ഏറ്റവും പിന്നിലാണ്. എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് കാഞ്ഞിരപ്പളളി ഗ്രാമപഞ്ചായത്തിലാണ്- 26170 പേർ. ആകെ വോട്ടർമാർ- 37158. പോളിങ് ശതമാനം 70.43. തൊട്ടുപിന്നിൽ പനച്ചിക്കാട് ഗ്രാമപഞ്ചായത്താണ്- 25312 പേർ. ആകെ വോട്ടർമാർ 36048. പോളിങ് ശതമാനം 70.22. ഏറ്റവും കൂടുതൽ പോളിങ് നടന്ന ബ്ലോക്ക് വൈക്കമാണ് -79.03 ശതമാനം.
ഈ ബ്ലോക്കിനു കീഴിലുള്ള ചെമ്പ് (80.27ശതമാനം), മറവൻതുരുത്ത് (80.17ശതമാനം) ഗ്രാമപഞ്ചായത്തുകളാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. വൈക്കം ബ്ലോക്കിലെ ശേഷിക്കുന്ന മൂന്നു ഗ്രാമപഞ്ചായത്തുകളിലും പോളിങ് 77 ശതമാനത്തിനു മുകളിലാണ്; ടി.വി. പുരം-77.86ശതമാനം, ഉയനാപുരം-77.68ശതമാനം, വെച്ചൂർ-77.16ശതമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

