മോഷണംപോയ ടാബ് ഒരു മണിക്കൂറിനകം കണ്ടെടുത്തു
text_fieldsചങ്ങനാശ്ശേരി: ടാബ് മോഷണം പോയെന്ന പരാതി ലഭിച്ച് ഒരു മണിക്കൂറിനകം പൊലീസ് കണ്ടെടുത്തു.അരമനപ്പടി ഭാഗത്തുള്ള വീട്ടില്‍നിന്ന് വെള്ളിയാഴ്ച രാത്രി ഏഴിനുശേഷമാണ് ടാബ് മോഷണം പോയത്.ശനിയാഴ്ച രാവിലെയാണ് മോഷണവിവരം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് വീട്ടമ്മ ചങ്ങനാശ്ശേരി പൊലീസില്‍ പരാതി നല്കി.
പരാതിക്കാർ നൽകിയ സൂചനകളുടെ അടിസ്ഥാനത്തില്‍ ആളെ മനസ്സിലായതോടെ എസ്.ഐ ഷമീര്ഖാെൻറ നേതൃത്വത്തില്‍ പൊലീസുകാരായ തോമസ് സ്റ്റാന്‍ലി, ബര്‍ണബാസ്, സുപ്രഭ എന്നിവർ കുറിച്ചി സ്വദേശി 25 കാരെൻറ വീട്ടിലെത്തി ടാബ് കണ്ടെടുക്കുകയായിരുന്നു.
കേസ് വേണ്ടെന്നായിരുന്നു വീട്ടമ്മയുടെ നിലപാട്. മൊബൈല്‍ ഫോണുകളും ടാബുകളും മാത്രം മോഷ്ടിക്കുന്ന യുവാവിന് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

