പൂത്തുലഞ്ഞ് തബീബിയ കുമരകത്ത് ലാറ്റിനമേരിക്കൻ വസന്തം
text_fieldsകുമരകം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പൂത്തുലഞ്ഞ് നിൽക്കുന്ന
തബീബിയ മരം
കുമരകം: കാഴ്ചയുടെ വിസ്മയമൊരുക്കി ഗവ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്തെ തബീബിയ മരം പൂത്തുലഞ്ഞു. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ കണ്ടുവരുന്ന തബീബിയ മരം കുമരത്തെ സ്കൂൾ മുറ്റത്ത് എല്ലാ വർഷവും ഫെബ്രുവരി ആദ്യവാരം പുഷ്പിക്കും. ഏകദേശം രണ്ടാഴ്ച മരത്തിൽ നിറയെ പൂക്കൾ ഉണ്ടാവും.
ഒരു ദിവസം വിരിഞ്ഞ പൂക്കൾ അന്നു തന്നെ കൊഴിയും. അടുത്ത ദിവസം പുതിയ പൂക്കൾ ഉണ്ടാവുകയും ചെയ്യും. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ഇലകൾ പോലും കാണാത്ത വിധം നിറയെ പൂക്കൾ ഉണ്ടായി. തബീബിയ പൂത്തത് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതോടെ, പുഷ്പവിസ്മയം കാണാനും കാമറയിൽ പകർത്താനും നിരവധി ആളുകളാണ് എത്തുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

