Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുറഞ്ഞ വിലയ്​ക്ക്​...

കുറഞ്ഞ വിലയ്​ക്ക്​ ഗൃഹോപകരണങ്ങൾ വാഗ്​ദാനം ചെയ്​ത്​ പണം തട്ടി

text_fields
bookmark_border
കുറഞ്ഞ വിലയ്​ക്ക്​ ഗൃഹോപകരണങ്ങൾ വാഗ്​ദാനം ചെയ്​ത്​ പണം തട്ടി
cancel

പൊ​ൻ​കു​ന്നം: ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ കു​റ​ഞ്ഞ വി​ല​യ്ക്ക് ത​വ​ണ​വ്യ​വ​സ്ഥ​യി​ൽ ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യെ​ടു​ത്തെ​ന്ന് പ​രാ​തി. എ​ൽ.​ഇ.​ഡി ടെ​ലി​വി​ഷ​നും അ​ല​മാ​ര​യും ത​വ​ണ​വ്യ​വ​സ്ഥ​യി​ൽ ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​ന​ത്തി​ൽ 2000 രൂ​പ ന​ഷ്​​ട​പ്പെ​ട്ട ഇ​ള​ങ്ങു​ളം സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ പൊ​ൻ​കു​ന്നം ​പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. വീ​ട്ടു​കാ​ർ ഇ​യാ​ളു​ടെ ചി​ത്രം മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ​തും പൊ​ലീ​സി​ന് കൈ​മാ​റി.

23,500 രൂ​പ​യു​ടെ സാ​ധ​നം ര​ണ്ട്​ ദി​വ​സ​ത്തി​നു​ള്ളി​ൽ എ​ത്തി​ക്കാ​മെ​ന്ന​റി​യി​ച്ച് പ​ണ​വു​മാ​യി പോ​യ​യാ​ൾ പി​ന്നീ​ട് പ്ര​ദേ​ശ​ത്തെ​ത്തി​യി​ല്ല. വി​വി​ധ ജി​ല്ല​ക​ളി​ൽ ശാ​ഖ​ക​ളു​ണ്ടെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ ബി​ല്ലി​ൽ ഫോ​ൺ​ന​മ്പ​റോ വി​ലാ​സ​മോ ഇ​ല്ല. മൊ​ബൈ​ൽ ന​മ്പ​റി​ൽ വി​ളി​ച്ച​പ്പോ​ൾ സ​ഭ്യ​മ​ല്ലാ​ത്ത രീ​തി​യി​ലാ​ണ്​ സം​സാ​രി​ച്ച​തെ​ന്നും പ​രാ​തി​യു​ണ്ട്.

ഇ​ള​ങ്ങു​ളം മേ​ഖ​ല​യി​ൽ ഇ​യാ​ൾ പ​ല വീ​ട്ടി​ലും സ​മാ​ന​മാ​യ ത​ട്ടി​പ്പ്​ ന​ട​ത്തി​യെ​ങ്കി​ലും മ​റ്റാ​രും പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ല. റ​ഫ്രി​ജ​റേ​റ്റ​ർ, ഫ​ർ​ണി​ച്ച​റു​ക​ൾ, ടെ​ലി​വി​ഷ​ൻ, എ.​സി തു​ട​ങ്ങി നി​ര​വ​ധി സാ​ധ​ന​ങ്ങ​ൾ കു​റ​ഞ്ഞ വി​ല​യ്ക്ക് ന​ൽ​കു​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം. ആ​ഴ്ച​തോ​റും 100 രൂ​പ വീ​തം ത​വ​ണ​യാ​യി ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന് മോ​ഹി​പ്പി​ച്ചാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Home Appliances
News Summary - swindled money by offering home appliances at low prices
Next Story