Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവോട്ടുറപ്പിക്കാൻ...

വോട്ടുറപ്പിക്കാൻ സ്വീപ് ആഘോഷം; അണിനിരന്നത് 58 ഹൗസ് ബോട്ടുകൾ

text_fields
bookmark_border
വോട്ടുറപ്പിക്കാൻ സ്വീപ് ആഘോഷം; അണിനിരന്നത് 58 ഹൗസ് ബോട്ടുകൾ
cancel
camera_alt

വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപിന്റെ ആഭിമുഖ്യത്തിൽ വേമ്പനാട്ടുകായലിൽ സംഘടിപ്പിച്ച മെഗാ ഹൗസ് ബോട്ട് റാലിയിൽ അണിനിരന്ന ഹൗസ്‌ ബോട്ടുകൾ

കോട്ടയം: വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപിന്റെ ആഭിമുഖ്യത്തിൽ വേമ്പനാട്ടുകായലിൽ നടത്തിയ മെഗാ ഹൗസ്‌ബോട്ട് റാലി വോട്ടർമാരുടെ ആഘോഷമായി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അനവധി പേർ പാട്ടും നൃത്തവുമൊക്കെയായി ബോട്ട് റാലിയിൽ പങ്കുചേർന്നു.

ചീപ്പുങ്കലിൽനിന്ന് ആരംഭിച്ച റാലി ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ല കലക്ടർ ചേതൻകുമാർ മീണ ഫ്ലാഗ് ഓഫ് ചെയ്തു. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നിരീക്ഷകരായ എച്ച്.എൻ. ഗോപാലകൃഷ്ണ, എസ്. ജയന്തി, ഗുൻജൻ ഭാരതി മിശ്ര തുടങ്ങിയവരും സംബന്ധിച്ചു. സ്വീപ് നോഡൽ ഓഫിസർ പി.എ. അമാനത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തെരഞ്ഞെടുപ്പിൽ ഏർപ്പെടുത്തിയിട്ടുള്ള 30 പ്രത്യേക ക്രമീകരണങ്ങൾ ഹൗസ് ബോട്ടുകളിൽ പ്രദർശിപ്പിച്ചിരുന്നു. കുമരകം ബോട്ട് ഓണേഴ്‌സ് വെൽഫെയർ സൊസൈറ്റി, കുടുംബശ്രീ, ഹരിത കർമസേന, സാക്ഷരത മിഷൻ, പട്ടികജാതി-വർഗ വികസന വകുപ്പ്, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ഉത്സവ മേഖലയായി പ്രഖ്യാപിച്ചു

പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി പെരുന്നാളിനോടനുബന്ധിച്ച് മേയ് നാലു മുതൽ ഏഴുവരെ പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തെ ഉത്സവമേഖലയായി പ്രഖ്യാപിച്ചു.

കൺട്രോൾ റൂം തുടങ്ങി

മൃഗസംരക്ഷണ മേഖലയിൽ ജില്ലയിലെ വേനൽക്കാല കെടുതികൾ സംബന്ധിച്ച പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ജില്ല വെറ്ററിനറി കേന്ദ്രത്തിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. ഫോൺ-0481 2564623.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsKottayamKerala Assembly Election 2026
News Summary - Sweeping celebration to secure votes; 58 houseboats lined up
Next Story