വിവിധ മോഷണ കേസുകളിലെ പ്രതികൾ പിടിയിൽ
text_fieldsഅഭിലാഷ് , ജോമോൻ
കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട സ്ഥലങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ നടന്ന മോഷണക്കേസിലെ പ്രതികൾ പിടിയിൽ. ചങ്ങനാശ്ശേരി ചീരഞ്ചിറ പാറച്ചിറ വീട്ടിൽ അഭിലാഷ് ഗോപാലൻ (44), ചെത്തിപ്പുഴ പാറച്ചിറ വീട്ടിൽ ജോമോൻ ജോസഫ് (29) എന്നിവരെയാണ് ചിങ്ങവനം സി.ഐ വി.എസ്.അനിൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്.
മലകുന്നം, അഞ്ചൽക്കുറ്റി ഭാഗത്ത് വീടിന്റെ ഷെഡ്ഡിലിരുന്ന ബൈക്ക് മോഷണക്കേസ്, ബാബു സ്റ്റോഴ്സ് സ്റ്റേഷനറി കടയുടെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് മോഷണം എന്നീ കേസുകളിൽ അന്വേഷണം നടത്തിവന്ന ചിങ്ങവനം എസ്.എച്ച്.ഒ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തുരുത്തി മിഷൻപള്ളി ഭാഗത്ത് സംശയാസ്പദമായി കാണപ്പെട്ട ജോമോൻ ജോസഫിനെ ചോദ്യം ചെയ്തപ്പോഴാണ് നിരവധി മോഷണക്കേസുകളിലെ പ്രതിയാണെന്ന് മനസ്സിലായത്.
ചോദ്യംചെയ്യലിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അഭിലാഷിനെ അറസ്റ്റ് ചെയ്തത്. അഭിലാഷ് വിവിധ സ്റ്റേഷനുകളിലായി 22 ഓളം മോഷണക്കേസുകളിൽ പ്രതിയാണ്. ജോമോനെതിരെ 12ഓളം കേസുകൾ നിലവിലുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

