ബസ് ജീവനക്കാരെ മർദിച്ച പ്രതികള്‍ അറസ്റ്റില്‍
text_fieldsഅലക്സ്മോൻ, വരുൺ
വി. സെബാസ്റ്റ്യൻ
കോട്ടയം: സ്കൂട്ടറിന് സൈഡ് കൊടുക്കാത്ത വിരോധത്തിൽ ബസ് ജീവനക്കാരെ കൈയേറ്റം ചെയ്ത പ്രതികള്‍ അറസ്റ്റില്‍. കൂരോപ്പട എസ്.എൻ. പുരം വയലിൽപീടികയിൽ അലക്സ്മോൻ (37), ബന്ധു വരുൺ വി. സെബാസ്റ്റ്യൻ (42) എന്നിവരെയാണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.
പാമ്പാടി മാക്കപ്പടിയിൽ ബുധനാഴ്ച രാത്രി 8.45 നാണ് സംഭവം. പാമ്പാടിയിൽനിന്ന് അവസാന സർവീസ് നടത്തുന്നതിനിടെയാണ് ആക്രമണം. ആക്രമണത്തില്‍ ബസിന്റെ മുന്‍വശത്തെ ചില്ല് തകർക്കുകയും 40,000 രൂപയുടെ നാശനഷ്ടം വരുത്തുകയും ചെയ്തു. എസ്.എച്ച്.ഒ റിച്ചാര്‍ഡ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ എസ്.ഐ. ഉദയകുമാറും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

