Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightക​ര്‍മ​ശ്രേ​ഷ്ഠ...

ക​ര്‍മ​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം സ​ണ്ണി തോ​മ​സ് ഏ​റ്റു​വാ​ങ്ങി

text_fields
bookmark_border
ക​ര്‍മ​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം സ​ണ്ണി തോ​മ​സ് ഏ​റ്റു​വാ​ങ്ങി
cancel
camera_alt

ക​ര്‍മ​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം ട്രി​വാ​ന്‍ഡ്രം സ്പി​ന്നി​ങ്​ മി​ല്‍സ് ചെ​യ​ര്‍മാ​ന്‍ സ​ണ്ണി തോ​മ​സ് മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​നി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങു​ന്നു

കോ​ട്ട​യം: പൊ​ന്ന​റ ശ്രീ​ധ​ര്‍ സാം​സ്‌​കാ​രി​ക സ​മി​തി ഏ​ര്‍പ്പെ​ടു​ത്തി​യ 2026ലെ ​ക​ര്‍മ​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം ട്രി​വാ​ന്‍ഡ്രം സ്പി​ന്നി​ങ്​ മി​ല്‍സ് ചെ​യ​ര്‍മാ​ന്‍ സ​ണ്ണി തോ​മ​സ് മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​നി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങി. ന​ഷ്ട​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന ട്രി​വാ​ന്‍ഡ്രം സ്പി​ന്നി​ങ്​ മി​ല്‍സി​നെ ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍ഷം തു​ട​ര്‍ച്ച​യാ​യി ലാ​ഭ​ത്തി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന് ചെ​യ​ര്‍മാ​ന്‍ എ​ന്ന നി​ല​യി​ല്‍ ന​ട​ത്തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ വി​ല​യി​രു​ത്തി​യാ​ണ് സ​ണ്ണി തോ​മ​സി​നെ പു​ര​സ്‌​കാ​ര​ത്തി​നാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്.

സാം​സ്‌​കാ​രി​ക സ​മി​തി പ്ര​സി​ഡ​ന്റ് അ​ഡ്വ. കാ​ട്ടാ​ക്ക​ട അ​നി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്‍മ​ന്ത്രി​മാ​രാ​യ വി.​എ​സ്. ശി​വ​കു​മാ​ര്‍, ഡോ. ​എ. നീ​ല​ലോ​ഹി​ത​ദാ​സ്, ഗാ​ന്ധി സ്മാ​ര​ക നി​ധി ചെ​യ​ര്‍മാ​ന്‍ ഡോ. ​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ മു​ഖ്യ സ​ന്ദേ​ശം ന​ല്‍കി. അ​ഡ്വ. ബി. ​ജ​യ​ച​ന്ദ്ര​ന്‍ നാ​യ​ര്‍, ആ​ഗ്രോ ഇ​ന്‍ഡ​സ്​​ട്രീ​സ് ചെ​യ​ര്‍മാ​ന്‍ വി. ​കു​ഞ്ഞാ​ലി, ഡോ. ​എ​ന്‍.​എം. നാ​യ​ര്‍, സ​മി​തി ക​ണ്‍വീ​ന​ര്‍ ജി. ​സ​തീ​ഷ് കു​മാ​ര്‍, സി.​സി. റൈ​സ്റ്റ​ന്‍ പ്ര​കാ​ശ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsLocal NewsSunny Thomas
News Summary - Sunny Thomas receives the Karmasreshtha Award
Next Story