അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ അവകാശപത്രിക സമര്‍പ്പണം
text_fieldsകേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് ജില്ല കമ്മിറ്റിയുടെ അവകാശപത്രിക കോട്ടയം
വിദ്യാഭ്യാസ െഡപ്യൂട്ടി ഡയറക്ടര്‍ക്ക് മുസ്ലിം ലീഗ് ജില്ല സെക്രട്ടറി പി.എസ്. ബഷീര്‍ നല്കുന്നു
കോട്ടയം: പൊതുവിദ്യാഭ്യാസ മേഖലയില്‍ അധ്യാപകര്‍ അഭിമുഖീകരിക്കുന്ന വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് ജില്ല കമ്മിറ്റി ധര്‍ണയും അവകാശപത്രിക സമര്‍പ്പണവും നടത്തി. സർവിസിലെ അധ്യാപകരെ കെ-ടെറ്റില്‍നിന്ന് ഒഴിവാക്കുക, എന്‍.ഇ.പി അറബിഭാഷ പഠനം ഉറപ്പാക്കുക, അറബിക് സര്‍വകലാശാല സ്ഥാപിക്കുക, ഡയറ്റുകളിലെ അറബി ഉള്‍പ്പെടെ ഫാക്കല്‍റ്റികളുടെ ഒഴിവുകള്‍ നികത്തുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ. അവകാശപത്രിക കോട്ടയം വിദ്യാഭ്യാസ െഡപ്യൂട്ടി ഡയറക്ടര്‍ക്ക് മുസ്ലിം ലീഗ് ജില്ല സെക്രട്ടറി പി.എസ്. ബഷീര്‍ കൈമാറി.
ധർണയിൽ ജില്ല പ്രസിഡൻറ് പി.എം. സൈദ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് നജാഫ്, കെ.എച്ച്. ആസിം, മുഹമ്മദ് സ്വാലിഹ് എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി മുഹമ്മദ് യാസീന്‍ സ്വാഗതവും ട്രഷറര്‍ മുഹമ്മദ് കബീര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

