Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവേറിട്ട ആശയങ്ങളുമായി...

വേറിട്ട ആശയങ്ങളുമായി വിദ്യാർഥികൾ; സൃഷ്ടി അഖിലേന്ത്യ എൻജിനീയറിങ് പ്രദർശനം സമാപിച്ചു

text_fields
bookmark_border
engineering
cancel
camera_alt

പാത്താമുട്ടം സെന്‍റ്​ ഗിറ്റ്​സ്​ എഞ്ചിനീയറിങ്​ കോളജിലെ ഇലക്​ട്രോണിക്സ്​ വിഭാഗത്തിലെ വിദ്യാർഥികൾ സ്യൂസ്കാവ് ഡ്രൈനേജ്​ മാൻഹോൾ ക്ലീനർ യന്ത്രവുമായി

കോട്ടയം: മാൻഹോളുകളിലും ഡ്രൈനേജുകളിലും വൃത്തിയാക്കുന്നതിനിടെ സംഭവിക്കാവുന്ന വിവിധ അപകടങ്ങൾക്ക്​ പരിഹാരമായി​ പാത്താമുട്ടം സെന്‍റ്​ ഗിറ്റ്​സ്​ എൻജിനീയറിങ് കോളജിലെ ഇലക്​ട്രോണിക്സ്​ വിഭാഗത്തിലെ വിദ്യാർഥികൾ. സൃഷ്ടി ദ്വിദിന അഖിലേന്ത്യാ എൻജിനീയറിങ് പ്രോജക്ട്​ പ്രദർശനത്തിലാണ്​ സ്യൂസ്കാവ്​ എന്ന ഡ്രൈനേജ്​ മാൻഹോൾ ക്ലീനർ അവതരിപ്പിച്ചത്​. മനുഷ്യനെത്തപ്പെടാൻ സാധിക്കാത്ത മാൻഹോളുകളിലും ഡ്രൈനേജുകളിലുണ്ടാകുനന ബ്ലോക്കുകളും ശുദ്ധീകരിക്കാൻ നീണ്ട പൈപ്പ്​ ഘടിപ്പിച്ച മാനിപ്പുലേറ്റർ സഹായിക്കുന്നു. ഗതാഗത സൗകര്യത്തിനായി നാവിഗേറ്ററും ഉപയോഗിക്കുന്നു. രണ്ടര മീറ്ററോളം താഴ്ചയിൽ ആവശ്യമുള്ള മേഖലയിലേക്ക്​ പൈപ്പിന്‍റെ അഗ്രത്തെ ചലിപ്പിക്കാൻ കഴിയും. ഡ്രൈനേജുകളിലും മാൻഹോളുകളിലും തടസ്സപ്പെടുത്തിക്കിടക്കുന്ന ഏത്​ മാലിന്യവും നീക്കംചെയ്യാനും ഇതിൽ സൗകര്യമുണ്ട്​.

പാത്താമുട്ടം സെന്‍റ്​ ഗിറ്റ്​സ്​ എഞ്ചിനീയറിങ്​ കോളജിലെ റോബോട്ടിക്സ്​ ആൻഡ്​ ഓട്ടോമേഷൻ വിഭാഗം അസി.പ്രൊഫസർ ഇ.ആർ ഹരിനാരായണന്‍റെ ഗൈഡൻസിൽ എം.ടെക്​ വിദ്യാർഥിയായിരുന്ന റോബിന്‍റെയും സംഘത്തിന്‍റെ കണ്ടുപിടിത്തമാണ്​ സ്യൂസ്കാവ് ഡ്രൈനേജ്​ മാൻഹോൾ ക്ലീനർ.

താരമായി അൻഫിൽ

വെള്ളത്തിൽ അപകടപ്പെട്ട്​ കിടക്കുന്നവരെ കരയിലേക്കെത്തിക്കാനുള്ള അൻഫിലിന്‍റെ കണ്ടുപിടിത്തമാണ്​ വീക്ഷ. ആരക്കുന്നം ടോക്ക്​ എച്ച്​സ്​ എഞ്ചിനീയറിങ്​ കോളജിലെ റോബോട്ടിക്സ് ആൻഡ്​ ഓട്ടോമേഷൻ വിഭാഗത്തിലെ മൂന്നാംവർഷ വിദ്യാർഥിയാണ്​ അൻഫിൽ. വെള്ളത്തിൽ അപകടപ്പെട്ട്​ കിടക്കുന്നവരെ ഒരാൾ എത്തി രക്ഷിക്കുന്നതിന്‍റെ പത്തിൽ ഒന്ന്​ സമയം മതിയാവും വീക്ഷക്ക് എത്താൻ​. 60 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഈ ഗാഡ്ജറ്റിനെ​ സ്പീഡ്​ബോട്ടിന്‍റെ ഡിസൈനിലാണ്​ നിർമിച്ചിരിക്കുന്നത്​. 85 കിലോ ഭാരം വരെ ഈ യന്ത്രം വഹിക്കും. ബോട്ടപകടം ഉണ്ടായാൽ ​സമീപത്തെ ഡ്രോണിലൂടെ ലഭിക്കുന്ന ജി.പി.എസ്​ ലൊക്കേഷന്‍റെ സഹായത്തോടെ വീക്ഷക്ക്​ അപകടമേഖലയിലെത്താൻ സാധിക്കും. പ്രളയത്തിൽ തന്‍റെ സുഹൃത്തിന്‍റെ പിതാവിനെയും, അധ്യാപികയുടെയും ജീവൻ നഷ്ടമായതോടെ മറ്റാരുടേയും ജീവൻ ഇതുപോലെ നഷ്ടപ്പെടാതിരുതെന്ന ആഗ്രഹത്തോടെയാണ്​ വീക്ഷയുടെ ജനനമെന്ന്​ അൻഫിൽ പറഞ്ഞു.


ഇടുക്കി ഗവ. എഞ്ചിനീയറിങ്​ കോളജിലെ വിദ്യാർഥികൾ ഹൈഡ്രോപോഡുമായി

കർഷകനും കരംകൊടുത്ത്

ഒരു ക്ലിക്കിലൂടെ നിലം ഉഴുവാനും, വിത്ത്​ നടാനും വളവും തളിക്കുകയും മണ്ണിന്‍റെ പി.എച്ച്​ മൂല്യം അളക്കാനും തുടങ്ങിയ ജോലികൾ ചെയ്യാൻ കഴിയുന്ന ഇത്തിരിക്കുഞ്ഞനുമായാണ്​ കോയമ്പത്തൂർ കെ.പി.ആർ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ എഞ്ചിനീയറിങ്​ ആൻഡ്​ ടെക്​നോളജിയിലെ യുവഎഞ്ചിനീയർ സംഘം എത്തിയത്​. കാർഷികമേഖലയിലെ വേതനം വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്വന്തം നാട്ടിലെ കർഷകരെ മുന്നിൽകണ്ടാണ്​ ഇവരുടെ കണ്ടുപിടിത്തം. കനിഷ്ക, ഗുരുപ്രിയ, അജയ്​, വർഷിണി, ധരണി കൃഷ്ണ എന്നിവരാണ്​ ഈ യന്ത്രം കണ്ടുപിടിച്ചത്​.

ഒരുതരി മണ്ണ് പോലും ഇല്ലാത്തവര്‍ക്കും കൃഷിയൊരുക്കാവുന്ന ഹൈഡ്രോപോഡ് സംവിധാനമാണ് ഈ രംഗത്തെ നൂതന ആശയം. കൃഷിഭൂമി കുറഞ്ഞുവരുന്ന കാലത്ത് കൃഷി ഒരു വെല്ലുവിളിയാണ്. ഇതിന് പരിഹാരം എന്ന വിധത്തില്‍ കണ്ടെത്തിയ ഹൈഡ്രോ പോണിക് ഫാമിംഗിനുമുണ്ട് ഏറെ വെല്ലുവിളികള്‍. ഒരേ തലത്തില്‍ കൃഷിചെയ്യുന്ന ഈ സംവിധാനത്തില്‍ ഏതെങ്കിലും ഒരു ചെടിക്ക് കീടബാധയുണ്ടായാല്‍ ഇതെ എല്ലാ ചെടികളെയും ബാധിക്കുന്ന സ്ഥിതിയുണ്ട്. ഹൈഡ്രോപോഡ് സംവിധാനത്തില്‍ കീടബാധ നിയന്ത്രിക്കപ്പെടും. പ്രത്യേകം തയ്യാറാക്കിയ സ്റ്റാന്റില്‍ തട്ടുകളായാണ് ഇതിന്റെ സംവിധാനം. മോട്ടോര്‍ ഉപയോഗിച്ച് ഓരോ മണിക്കൂറിലും ഇത് റൊട്ടേറ്റ് ചെയ്യപ്പെടും.


കോയമ്പത്തൂർ കെ.പി.ആർ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ എഞ്ചിനീയറിങ്​ ആൻഡ്​ ടെക്​നോളജിയിലെ വിദ്യാർഥികൾ അഗ്രിബോട്ട്​ യന്ത്രവുമായി

മുകളില്‍ എത്തുന്ന നിരയില്‍ മണിക്കൂറുകള്‍ ഇടവിട്ട് വെള്ളത്തിന്റെ പി.എച്ച്, താപനില, എന്നിവ പരിശോധിക്കുന്നതിന് സെന്‍സര്‍ സംവിധാനവും ഒരുക്കും. മാത്രമല്ല, ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ ഘടകങ്ങള്‍ ഓട്ടോമാറ്റിക്കായി നല്‍കാനുമുള്ള സംവിധാനമുണ്ട്. ചിലവ് കുറഞ്ഞ ഈ കൃഷി രീതിയില്‍ ഒരേ സമയം അ‍ഞ്ചിലേറെ കാര്‍ഷിക വിളകള്‍ കൃഷി ചെയ്യാനാവും. ഓരോ ആഴ്ചയിലും വിളവെടുപ്പും സാധ്യമാവും. ഇടുക്കി ഗവ. എഞ്ചിനീയറിങ്​ കോളജിലെ വിദ്യാർഥികളുടെ കണ്ടുപിടിത്തം കാർഷികമേഖലക്ക്​ കൈത്താങ്ങാവുമെന്നാണ്​ പ്രതീക്ഷ. കേരളത്തിന്​ പുറമേ ആന്ധ്രാ പ്രദേശ്​, ഹൈദരാബാദ്​, തമിഴ്​നാട്​ യുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ​ഫെസ്റ്റിവലിൽ മികവിന്‍റെ മാറ്റുരച്ചു. ​പ്രദർശനം ബുധനാഴ്ച സമാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Engineering Exhibition
News Summary - Students with different ideas; All India Engineering Exhibition concluded
Next Story