Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രകൃതിയെ അറിഞ്ഞ്...

പ്രകൃതിയെ അറിഞ്ഞ് ഇളങ്ങുളം ശാസ്താ ദേവസ്വം സ്‌കൂളിലെ വിദ്യാർഥികളുടെ പഠനയാത്ര

text_fields
bookmark_border
പ്രകൃതിയെ അറിഞ്ഞ് ഇളങ്ങുളം ശാസ്താ ദേവസ്വം സ്‌കൂളിലെ വിദ്യാർഥികളുടെ പഠനയാത്ര
cancel
camera_alt

ഇളങ്ങുളം ശാസ്താ ദേവസ്വം കെ.വി.എൽ.പി.ജി സ്‌കൂൾ വിദ്യാർഥികളുമായി മീനച്ചിലാർ സംരക്ഷണ സമിതി പ്രവർത്തകൻ ഡോ. എസ്. രാമചന്ദ്രൻ സംസാരിക്കുന്നു

പൊൻകുന്നം: ഇളങ്ങുളം ശാസ്താ ദേവസ്വം കെ.വി.എൽ.പി.ജി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥികൾ പ്രകൃതി പഠനയാത്ര നടത്തി. മീനച്ചിലാറിന്‍റെയും കൈവഴികളുടെയും വൃഷ്ടിപ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് യാത്ര. കഴിഞ്ഞ ദിവസം കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്‍റെ മീനച്ചിലാറ്റിലെ കുളിപ്പുര മാളിക, തടയണ, കേന്ദ്ര ജല കമീഷന്‍റെ ജലനിരപ്പ് സ്‌കെയിൽ എന്നിവിടങ്ങൾ സന്ദർശിച്ചിരുന്നു.

മീനച്ചിലാർ സംരക്ഷണ സമിതി പ്രവർത്തകനും റിട്ട. പ്രിൻസിപ്പലുമായ ഡോ. എസ്. രാമചന്ദ്രൻ കുട്ടികളുമായി സംവദിച്ചു. പ്രഥമാധ്യാപകൻ എസ്. അഭിലാഷ്, അധ്യാപകൻ അർജുൻ പ്രഹ്ലാദ് എന്നിവർ നേതൃത്വം നൽകി. അടുത്തഘട്ടത്തിൽ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ ജലവിഭവ സംരക്ഷണം, ജൈവ വൈവിധ്യം, മലിനീകരണം, പാരിസ്ഥിതിക പ്രശ്‌നങ്ങൾ, കലാ സാംസ്‌കാരിക കേന്ദ്രങ്ങൾ എന്നിവയുടെ പഠനം നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:study tourlocalnewsKottayam
News Summary - Students' educational trip exploring nature
Next Story