പള്ളിക്കത്തോട്ടിൽ തെരുവുനായ് ആക്രമണം; നാലുപേർക്ക് പരിക്ക്
text_fieldsRepresentational Image
പള്ളിക്കത്തോട്: പള്ളിക്കത്തോട്ടിൽ തെരുവ്നായ് ആക്രമണം. രണ്ടു ദിവസത്തിനിടെ നാല് പേർക്ക് കടിയേറ്റു.ഗ്രാമപഞ്ചായത്തിലെ 10ാം വാർഡിലെ ഉദിക്കുഴയിലാണ് ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച രാവിലെയും തെരുവു നായ ആക്രമണം ഉണ്ടായത്. ഇലവുങ്കൽ ഓമനകുട്ടൻ(56), മഠത്തിൽപ്ലാക്കൽ സന്തോഷിന്റെ മകൻ ജിത്തു(16), തേങ്ങാക്കുട്ടുംങ്കൽ പ്രസാദിന്റെ ഭാര്യ ആൻസി(45), ഗുരുകൃപാലയത്തിൽ ശ്രീധരൻ(78) എന്നിവർക്കാണ് കടിയേറ്റത്. ഇവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഓമനകുട്ടൻ, ജിത്തു എന്നിവരെ ചൊവ്വാഴ്ച രാത്രിയിലും ആൻസിയെ ബുധനാഴ്ച രാവിലെയുമാണ് നായ കടിച്ചത്. റോഡിലൂടെ പോകുന്നതിനിടെയാണ് ശ്രീധരന് കടിയേറ്റത്.

