Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മറവൻതുരുത്ത് ക്ഷേത്രമോഷണം: പ്രതിയുമായി തെളിവെടുപ്പ് നടത്തി

text_fields
bookmark_border
മറവൻതുരുത്ത് ക്ഷേത്രമോഷണം: പ്രതിയുമായി തെളിവെടുപ്പ് നടത്തി
cancel

തലയോലപ്പറമ്പ്: മറവൻതുരുത്ത് ഇടവട്ടത്ത് പുരാതന ഇല്ലത്ത് മോഷണം നടത്തിയ സംഭവത്തിൽ റിമാൻഡിലായ തലയോലപ്പറമ്പ് കിഴക്കേപ്പുറം നടുതുരുത്തേൽ വിഷ്ണു തിലകനെ (30) പൊലീസ് കസ്‌റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി.ഇല്ലത്തെ ക്ഷേത്രത്തിലെ പൂജാമുറിയിൽ നിന്നും കവർച്ച നടത്തിയ രണ്ട് നൂറ്റാണ്ടിലധികം പഴക്കമുള്ള പഞ്ചലോഹ വിഗ്രഹം ഒളിപ്പിച്ചിരുന്ന സ്‌ഥലം വിഷ്‌ണു പൊലീസിന് കാട്ടികൊടുത്തു.

ഇടവട്ടം വാക്കയിൽ ക്ഷേത്രത്തിന് സമീപം മൂന്ന് നൂറ്റാണ്ടിന് മുകളിൽ പഴക്കമുള്ള നാലുകെട്ടോട് കൂടിയ മുല്ലക്കേരിൽ ശ്രേയസിന്‍റെ ഇല്ലത്ത് കഴിഞ്ഞ ഒമ്പതിന് ഓട്ടുപാത്രങ്ങളും അതിപുരാതന പഞ്ചലോഹ വിഗ്രഹവുമാണ് കവർന്നത്. അമൂല്യ വിഗ്രഹം ഒഴികെയുള്ള മോഷണ വസ്തുക്കൾ ഒമ്പതിന് തലയോലപ്പറമ്പിലെ ആക്രിക്കടയിൽ എത്തിച്ച് വിറ്റിരുന്നു.10ന് വീണ്ടും ഇതേ വീട്ടിൽ നിന്നും പകൽ ഉരുളിയുമായി പോകുന്നതു കണ്ട് നാട്ടുകാർ ചോദ്യം ചെയ്‌തപ്പോൾ ഉരുളി ഉപേക്ഷിച്ച് മോഷ്‌ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതോടെയാണ് മോഷണം നടത്തിയ വിവരം പുറത്ത് അറിയുന്നത്.

ശ്രേയസും കുടുംബവും എറണാകുളത്തും ഇടവട്ടത്തെ വീട്ടിലുമായാണ് താമസിച്ചിരുന്നത്. ഒളിവിൽ പോയ പ്രതി ശനിയാഴ്‌ച വൈകിട്ട് വൈക്കം കോടതിയിൽ കീഴടങ്ങി. തുടർന്ന് റിമാൻഡിലായ പ്രതിയെ ഇന്നലെ തലയോലപ്പറമ്പ് പൊലീസ് കസ്‌റ്റഡിയിൽ വാങ്ങി മോഷണം നടത്തിയ ഇടവട്ടം മുല്ലക്കേരിൽ ഇല്ലത്തും മോഷണ മുതൽ വിറ്റ ആക്രിക്കടയിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.മോഷണം നടത്തിയ വീട്ടിൽ ഒന്നിൽ അധികം ദിവസം തങ്ങിയ ശേഷമാണ് ഓട്ടുപാത്രങ്ങളും മറ്റും ഇയാൾ കവർച്ച നടത്തിയത്. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ഇല്ലത്തെ ക്ഷേത്രത്തിലെ മൂലബിംബം പ്രതിയുടെ വീടിനു സമീപമുള്ള ആലങ്കേരി പാടശേഖര നെല്ലുദ്പാദക സംഘത്തിന്‍റെ ഓഫിസിന് പിന്നിലുള്ള കാടുപിടിച്ച തോട്ടിൽ ചാക്കിൽ കെട്ടി വെള്ളത്തിൽ താഴ്ത്തി ഇട്ടിരുന്നത് കാട്ടിക്കൊടുത്തു.

ഇതോടെ കവർച്ച നടത്തിയ മുഴുവൻ സാധനങ്ങളും കണ്ടെത്താനായത്‌ തലയോലപ്പറമ്പ് പൊലീസിന് നേനേട്ടമായി. എസ്.ഐ പി.എസ്. സുധീരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.ഈ മോഷണത്തിനിടെ സമീപത്തെ ചെമ്പ് പഞ്ചായത്തിൽ സമാന രീതിയിൽ മോഷണം നടത്തിയിരുന്നു. ഇതിന് പിന്നിലും വിഷ്ണു തന്നെയാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ മറ്റ് പ്രതികളെ കൂടി പിടികൂടാനുണ്ടെന്നും വിഷ്ണുവിനെതിരെ അടിപിടി, മോഷണം, പീഡനശ്രമം അടക്കം നിരവധി കേസുകൾ തലയോലപ്പറമ്പ്, വൈക്കം, കടുത്തുരത്തി സ്റ്റേഷനുകളിൽ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Stolen Ancient Idol Recovered in Thalayolaparambu
Next Story