എസ്.എസ്.എൽ.സി വിജയം 99.72 ശതമാനം
text_fieldsപ്രതീകാത്മക ചിത്രം
കോട്ടയം: എസ്.എസ്.എൽ.സി പരീക്ഷയിൽ കോട്ടയം ജില്ലക്ക് 99.72 ശതമാനം വിജയം. സംസ്ഥാനത്ത് വിജയശതമാനത്തിൽ രണ്ടാം സ്ഥാനത്താണ് കോട്ടയം. 17,086 പേർ എഴുതിയ പരീക്ഷയിൽ 17,039 പേർ ഉപരിപഠനത്തിന് അർഹരായി. ഇതിൽ 8547 ആൺകുട്ടികളും 8492 പെൺകുട്ടികളുമാണ്. ജില്ലയിൽ 1265 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 392 ആൺകുട്ടികളും 873 പെൺകുട്ടികളും ഫുൾ എ പ്ലസിന് അർഹരായി.
461 പേർ ഫുൾ എ പ്ലസിന് അർഹരായ കോട്ടയം വിദ്യാഭ്യാസ ജില്ലയാണ് മുന്നിൽ. കാഞ്ഞിരപ്പള്ളി (324), പാലാ (292), കടുത്തുരുത്തി (188) എന്നീ വിദ്യാഭ്യാസ ജില്ലകളാണ് തൊട്ടുപിന്നിൽ. ജില്ലയിൽ 201 സ്കൂളുകൾ നൂറുമേനി വിജയം കൊയ്തു. 61 സർക്കാർ സ്കൂളുകളും 125 എയ്ഡഡ് സ്കൂളുകളും 15 അൺ എയ്ഡഡ് സ്കൂളുകളുമാണ് നൂറുമേനി വിജയം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

