Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right...

ഏ​റ്റു​മാ​നൂ​ര്‍-​ചി​ങ്ങ​വ​നം ഇരട്ടപ്പാതയിൽ വീണ്ടും വേഗപരിശോധന

text_fields
bookmark_border
Ettumanoor Chingavanam
cancel
Listen to this Article

കോ​ട്ട​യം: ഏ​റ്റു​മാ​നൂ​ര്‍-​ചി​ങ്ങ​വ​നം ഇ​ര​ട്ട​പ്പാ​ത​യി​ൽ ചൊ​വ്വാ​ഴ്ച വീ​ണ്ടും വേ​ഗ​പ​രി​ശോ​ധ​ന ന​ട​ത്തും. നി​ല​വി​ൽ 50 കി​ലോ​മീ​റ്റ​റാ​ണ്​ പാ​ത​യി​ലെ വേ​ഗം. ഇ​ത്​ 80 ആ​ക്കി ഉ​യ​ർ​ത്തു​ന്ന​തി​‍െൻറ ഭാ​ഗ​മാ​യാ​ണ്​ പ​രി​ശോ​ധ​ന. വേ​ഗം വ​ർ​ധി​പ്പി​ക്കാ​ൻ പാ​ത അ​നു​യോ​ജ്യ​മാ​​ണെ​ന്നു​ക​ണ്ടാ​ൽ 80 കി​ലോ​മീ​റ്റ​റി​ൽ നി​ജ​പ്പെ​ടു​ത്തും. അ​ല്ലെ​ങ്കി​ൽ 50 കി​ലോ​മീ​റ്റ​റി​ൽ ത​ന്നെ താ​ൽ​ക്കാ​ലി​ക​മാ​യി തു​ട​രും. ക​ഴി​ഞ്ഞ​മാ​സ​മാ​ണ്​ ഇ​ര​ട്ട​പ്പാ​ത നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി തു​റ​ന്നു​കൊ​ടു​ത്ത​ത്. അ​തി​നു മു​ന്നോ​ടി​യാ​യി റെ​യി​ൽ​വേ സു​ര​ക്ഷ ക​മീ​ഷ​ൻ വേ​ഗ​പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ, ഒ​ന്നാം​പ്ലാ​റ്റ്​​​ഫോ​മി‍െൻറ പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ​സാ​​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി 50 കി​ലോ​മീ​റ്റ​റാ​യി നി​ജ​പ്പെ​ടു​ത്തി. ഒ​ന്നാം പ്ലാ​റ്റ്​​​ഫോ​മി‍െൻറ പ​ണി പൂ​ർ​ത്തി​യാ​യ​തോ​ടെ​യാ​ണ്​ റെ​യി​ൽ​വേ നി​ർ​മാ​ണ വി​ഭാ​ഗ​ത്തി‍െൻറ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടാ​മ​​ത്​ വേ​ഗ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ര​ണ്ടു​ ബോ​ഗി​ക​ളു​ള്ള എ​ൻ​ജി​ൻ ഉ​പ​യോ​ഗി​ച്ച്​ കു​റു​പ്പ​ന്ത​റ സ്‌​റ്റേ​ഷ​നി​ല്‍നി​ന്ന്​ ചി​ങ്ങ​വ​നം വ​രെ​യാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തു​ക. ഇ​ര​ട്ട​പ്പാ​ത ക​മീ​ഷ​നി​ങ്ങി‍െൻറ ഭാ​ഗ​മാ​യി റെ​യി​ൽ​വേ സു​ര​ക്ഷ ക​മീ​ഷ​ൻ ക​ഴി​ഞ്ഞ​മാ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നാ​ഗ​മ്പ​ടം മു​ത​ല്‍ മു​ട്ട​മ്പ​ലം വ​രെ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നി​ല്ല. ഇ​വി​ടം​കൂ​ടി ഉ​ള്‍പ്പെ​ടു​ത്തി​യാ​കും ഇ​ന്ന്​ പ​രി​ശോ​ധ​ന. 80 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ന് അ​നു​മ​തി ന​ല്‍കി​യാ​ല്‍ ട്രെ​യി​ന്‍ യാ​ത്ര​സ​മ​യം ഗ​ണ്യ​മാ​യി ലാ​ഭി​ക്കാ​നാ​കും. ര​ണ്ടാ​മ​ത്തെ പാ​ത​യി​ൽ നി​ല​വി​ൽ 80-90കി​ലോ​മീ​റ്റ​റാ​ണ്​ വേ​ഗ​ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rail wayRailway double track
News Summary - Speed test again on Ettumanoor-Chingavanam double track
Next Story