സ്മൃതി ഇറാനിയും വി. മുരളീധരനും ഡോ. വന്ദനയുടെ വീട് സന്ദർശിച്ചു
text_fieldsകേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി
വി. മുരളീധരനും ഡോ. വന്ദന ദാസിന്റെ വീട്ടിലെത്തി മാതാപിതാക്കളുമായി സംസാരിക്കുന്നു
കോട്ടയം: കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ. വന്ദനാദാസിന്റെ കുറുപ്പന്തറയിലെ വസതിയിലെത്തി.
വന്ദനയുടെ മാതാപിതാക്കളായ കെ.ജി. മോഹൻദാസ്, വസന്തകുമാരി എന്നിവരോടൊപ്പം ഒരു മണിക്കൂറോളം ചെലവഴിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. വന്ദനയുടെ അസ്ഥിത്തറയിൽ പ്രണാമം അർപ്പിച്ചാണ് കേന്ദ്രമന്ത്രിമാർ മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

