Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതിരുനക്കരയിൽ​ ബസിൽ...

തിരുനക്കരയിൽ​ ബസിൽ നിന്ന്​ പുകയുയർന്നു; പരിഭ്രാന്തി

text_fields
bookmark_border
thirunakkara smoke from bus
cancel
camera_alt

കോട്ടയം തിരുനക്കര ബസ്​സ്​റ്റാൻഡിൽ ബസിൽനിന്ന് പുകയുയർന്നപ്പോൾ

കോട്ടയം: ബസിൽനിന്ന്​ പ​ുക ഉയർന്നത്​ പരിഭ്രാന്തി പടർത്തി. കോട്ടയം തിരുനക്കര ബസ്​ സ്​റ്റാൻഡിൽ വ്യാഴാഴ്​ച ഉച്ചക്ക്​ 1.45നായിരുന്നു സംഭവം.

കോട്ടയം-അയർക്കുന്നം റൂട്ടിൽ സർവിസ്​ നടത്തുന്ന നെവിൻ എന്ന ബസിൽനിന്നാണ്​ പുക ഉയർന്നത്​. അയർക്കുന്നത്തുനിന്ന്​ എത്തിയ ബസ്​ സ്​റ്റാൻഡിലേക്ക്​ കയറിയ ഉടൻ ബസി​െൻ അടിയിൽ നിന്ന്​ പുക ഉയരുകയായിരുന്നു.

ഇതോടെ യാത്രക്കാർ ബസിൽനിന്ന്​ ഇറങ്ങിയോടി. സമീപത്തുണ്ടായിരുന്നവരും ഓടിമാറി. ഇതിനിടെ, ജീവനക്കാർ വെള്ളമൊഴിച്ചതോടെ പുക ശമിച്ചു. അഗ്​നരക്ഷാസേനയും സ്ഥലത്ത്​ എത്തിയിരുന്നു.

ഇതോടെ മാറ്റിയിടാനായി ബസ്​ സ്​റ്റാർട്ട് ചെയ്തപ്പോൾ വീണ്ടും പുക ഉയർന്നു. പ്രദേശത്തുണ്ടായിരുന്നവർ വീണ്ടും പരിഭ്രാന്തിയിലായെങ്കിലും ജീവനക്കാർ ഉടൻ ബസ്​ നിർത്തി.

പിന്നീട്, ബസ്​ തള്ളി മാറ്റി മറ്റുബസുകൾക്ക്​ വഴിയൊരുക്കി. മണിക്കൂറുകൾക്കു ശേഷം മെക്കാനിക് എത്തി തകരാർ പരിഹരിച്ചാണ്​ ബസ്​ സ്​റ്റാൻഡിൽനിന്ന്​ മാറ്റിയത്. ചെറിയ തകരാറാണ്​ തീ പിടിക്കാൻ കാരണമെന്ന്​ ജീവനക്കാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bussmokethirunakkara
Next Story