Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅംഗൻവാടിയിൽ...

അംഗൻവാടിയിൽ പുകയില്ലാത്ത അടുക്കള‘അംഗൻജ്യോതി’ പദ്ധതിക്ക് തുടക്കം

text_fields
bookmark_border
anganwadi
cancel

കോ​ട്ട​യം: അം​ഗ​ൻ​വാ​ടി​ക​ളി​ൽ പു​ക​യി​ല്ലാ​ത്ത അ​ടു​ക്ക​ള​ക​ൾ ഒ​രു​ക്കാ​ൻ ഹ​രി​ത കേ​ര​ളം മി​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ‘അം​ഗ​ൻ​ജ്യോ​തി’ പ​ദ്ധ​തി​യു​ടെ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​ന​വും ഊ​ർ​ജ സം​ര​ക്ഷ​ണ ഉ​പ​ക​ര​ണ വി​ത​ര​ണ​വും വെ​ളി​യ​ന്നൂ​ർ ഗ​വ. എ​ൽ.​പി സ്‌​കൂ​ൾ ന​ട​ന്നു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​വി. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സ​ജേ​ഷ് ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പാ​ച​ക ഉ​പ​ക​ര​ണ​ങ്ങ​ൾ സൗ​രോ​ർ​ജ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളാ​ക്കി മാ​റ്റി ഊ​ർ​ജ​സം​ര​ക്ഷ​ണ​വും കാ​ർ​ബ​ൺ അ​ട​ക്ക​മു​ള്ള വാ​ത​ക​ങ്ങ​ളു​ടെ പു​റ​ന്ത​ള്ള​ൽ കു​റ​ക്ക​ലും വി​ഭാ​വ​നം ചെ​യ്യു​ന്ന പ​ദ്ധ​തി സം​സ്ഥാ​ന എ​ന​ർ​ജി മാ​നേ​ജ്‌​മെ​ന്‍റ്​ സെ​ന്റ​റാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ഞ്ച് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ 106 അം​ഗ​ൻ​വാ​ടി​ക്ക് 50,000 രൂ​പ​യു​ടെ സൗ​ര​പാ​ച​ക ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

ഇ​ൻ​ഡ​ക്ഷ​ൻ കു​ക്ക​റു​ക​ളും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പെ​ഡ​സ്റ്റ​റ​ൽ ഫാ​ൻ, ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​ന് ചാ​ർ​ജി​ങ് സ്റ്റേ​ഷ​ൻ, ബ​ൾ​ബു​ക​ൾ, ഇ​ൻ​ഡ​ക്ഷ​ൻ കു​ക്ക​റി​ൽ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പാ​ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ എ​ത്തി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്നു.

ച​ട​ങ്ങി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ​സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​എം. മാ​ത്യു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം രാ​ജു ജോ​ൺ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ജി​നി സി​ജു, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ സ​ണ്ണി പു​തി​യി​ടം, ജോ​മോ​ൻ ജോ​ണി, അ​ർ​ച്ച​ന ര​തീ​ഷ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ളാ​യ ത​ങ്ക​മ​ണി ശ​ശി, ബി​ന്ദു ഷി​ജു, അ​നു​പ്രി​യ സോ​മ​ൻ, ബി​ന്ദു സു​രേ​ന്ദ്ര​ൻ, ഉ​ഷ സ​ന്തോ​ഷ്, ബി​ന്ദു മാ​ത്യു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടി. ​ജി​ജി, സി.​ഡി.​പി.​ഒ. ഡോ. ​ടി​ൻ​സി രാ​മ​കൃ​ഷ്ണ​ൻ, ഐ.​സി.​ഡി.​എ​സ് സൂ​പ്പ​ർ​വൈ​സ​ർ വി​ഷ്ണു​പ്രി​യ എ​സ്.​എ​ച്ച്.​എം.​പി.​എ​സ്. ര​മ്യ, പി.​ടി.​എ പ്ര​സി​ഡ​ന്റ് പി.​എ​സ്. സ​ജി​മോ​ൻ, ന​വ​കേ​ര​ളം ക​ർ​മ പ​ദ്ധ​തി 2 ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ എ​സ്. ഐ​സ​ക്, എ​ന​ർ​ജി മാ​നേ​ജ്‌​മെ​ന്റ് സെ​ന്റ​ർ കോ​ഓ​ഡി​നേ​റ്റ​ർ സി.​എ​സ്. ര​മേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AnganwadiSmoke free kitchen'Anganjyoti' projectState Energy Management Center
News Summary - Smoke free kitchen in Anganwadi 'Anganjyoti' project started
Next Story