ആറുവയസ്സുകാരനെ രക്ഷിതാക്കൾ മർദിച്ചെന്ന്; കുട്ടിയെ ആശുപത്രിയിലാക്കി
text_fieldsrepresentational image
മണിമല: വെള്ളാവൂരില്‍ ആറുവയസ്സുകാരനെ രക്ഷിതാക്കള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. സംഭവത്തെതുടർന്ന് ചൈല്ഡ്ലൈന് അധികൃതര്‍ കുട്ടിയെ ഏറ്റെടുത്ത് ആശുപത്രിയിലാക്കി. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
അയല്‍വാസിയുടെ വീട്ടിലെ മോട്ടോര്‍ കേടാക്കിയെന്ന പരാതിയെത്തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടിയെ വടികൊണ്ട് മര്‍ദിച്ചു. കുട്ടിയുടെ കരച്ചില്‍കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഇത് തടയുകയും തുടര്‍ന്ന് വിവരം പഞ്ചായത്ത് അംഗത്തെയും വനിത ശിശുക്ഷേമ വകുപ്പ് അധികൃതരെയും അറിയിക്കുകയുമായിരുന്നു. വ്യാഴാഴ്ച ഇവരുടെ വീട്ടിലെത്തിയ ചൈല്ഡ്ലൈന് അധികൃതര്‍ കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കുട്ടി ക്രൂരമര്‍ദനത്തിന് ഇരയായതായി കണ്ടെത്തി.
സംഭവത്തില്‍ രക്ഷിതാക്കള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ചൈല്ഡ്ലൈന് അധികൃതര്‍ അറിയിച്ചു.