Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെ.എസ്.ആർ.ടി.സി ബസും...

കെ.എസ്.ആർ.ടി.സി ബസും ട്രാവലറും കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്ക്

text_fields
bookmark_border
കെ.എസ്.ആർ.ടി.സി ബസും ട്രാവലറും കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്ക്
cancel
camera_alt

ഈരാറ്റുപേട്ട-വാഗമണ്‍ റൂട്ടില്‍ തീക്കോയി വെള്ളികുളത്തിന് സമീപം നടന്ന അപകടത്തിൽ തകർന്ന കെ.എസ്.ആർ.ടി.സി ബസും ട്രാവലറും

ഈരാറ്റുപേട്ട: വാഗമണ്‍ റൂട്ടില്‍ തീക്കോയി വെള്ളികുളത്തിന് സമീപം കെ.എസ്.ആര്‍.ടി.സി ബസും ട്രാവലറും കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്കേറ്റു. മൂന്നുപേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ കടയനിക്കാട് സ്വദേശികളായ രാജു (60), ആനന്ദ് (52), ട്രാവലർ ഡ്രൈവർ സുഭാഷ് (42) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് അപകടമുണ്ടായത്.

എറണാകുളം ഡിപ്പോയിൽനിന്ന് വാഗമണ്ണിലേക്ക് ഉല്ലാസയാത്രക്ക് എത്തിയ കെ.എസ്.ആർ.ടി.സി ബസും വാഗമൺ യാത്ര കഴിഞ്ഞ് ഇറങ്ങിവന്ന മണിമല സ്വദേശികളുടെ ട്രാവലറുമാണ് നേർക്കുനേർ കൂട്ടിയിടിച്ചത്. ട്രാവലറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. ട്രാവലറിന്‍റെ മുൻവശം പൂർണമായി തകർന്നു.

മുൻവശത്തെ വാതിൽ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഈരാറ്റുപേട്ട അഗ്നിരക്ഷസേനയും സന്നദ്ധ പ്രവർത്തകരായ ടീം നന്‍മക്കൂട്ടം ടീം റെസ്ക്യൂ ഫോഴ്സും രക്ഷാപ്രവര്‍ത്തനത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewscollisionKSRTCKottayam
News Summary - Six injured in KSRTC bus-traveler collision
Next Story