സൈറൺ മുഴങ്ങി; കോട്ടയം ടെക്സ്ൈറ്റൽസ് വീണ്ടും പ്രവർത്തനത്തിലേക്ക്
text_fieldsഫയൽചിത്രം
കോട്ടയം: കോട്ടയം ടെക്റ്റൈൽസിന് പുതുജീവൻ. 2020 ഫെബ്രുവരി ഏഴ് മുതൽ ലേ ഓഫിലായിരുന്ന സ്ഥാപനം തിങ്കളാഴ്ച മുതൽ വീണ്ടും പ്രവർത്തനപാതയിലേക്ക്. വ്യവസായ മന്ത്രി പി. രാജീവ്, സഹകരണ- രജിസ്ട്രേഷൻ മന്ത്രി വി.എന്‍. വാസവൻ എന്നിവർ ഒക്ടോബറിൽ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍ എന്നിവരുമായി തിരുവനന്തപുരത്തുവെച്ച് നടത്തിയ ചർച്ചയാണ് സ്ഥാപനം പ്രവർത്തന സജ്ജമാക്കാൻ വഴിയൊരുക്കിയത്.
മൂന്ന് ഷിഫ്റ്റ് പൂര്‍ണമായി പ്രവര്‍ത്തിപ്പിച്ച് പൂര്‍ണതോതില്‍ പ്രവര്‍ത്തനം സാധ്യമാക്കും എന്ന ഉറപ്പിൽ 1.5 കോടി സര്‍ക്കാര്‍ അനുവദിക്കുകയായിരുന്നു. മൂന്നു ഷിഫ്റ്റിലും ജോലി ചെയ്യാമെന്ന നിലപാട് ട്രേഡ് യൂനിയനുകൾ സ്വീകരിച്ചതിെൻറ അടിസ്ഥാനത്തിൽ ഷിഫ്റ്റുകളുടെ സമയക്രമവും തീരുമാനിച്ചിട്ടുണ്ട്.
കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപറേഷെൻറ യൂനിറ്റായ കോട്ടയം ടെക്സ്റ്റൈൽസിലെ വൈദ്യുതി ചാർജ് വിച്ഛേദിച്ചതിനെ തുടർന്നാണ് ലേ ഓഫിൽ ആയത്. ചെയർമാർ സി.വി. വത്സൻ സൈറൺ മുഴക്കി തുടർ പ്രവർത്തനത്തിന് തുടക്കംകുറിച്ചു.
മോൻസ് ജോസഫ് എം.എൽ.എ, വിവിധ തൊഴിലാളി സംഘടന നേതാക്കളായ കെ.എൻ. രവി, അഡ്വ. ജയ്സൺ ജോസഫ്, ഫിലിപ് ജോസഫ്, സഖറിയ സേവ്യർ എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

