Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.ഐ.ആര്‍; പൂരിപ്പിച്ച ഫോമുകള്‍ നാളെ വരെ തിരികെ നല്‍കാം

text_fields
bookmark_border
എസ്.ഐ.ആര്‍; പൂരിപ്പിച്ച ഫോമുകള്‍ നാളെ വരെ തിരികെ നല്‍കാം
cancel
Listen to this Article

കോട്ടയം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി പൂരിപ്പിച്ച എന്യൂമറേഷന്‍ ഫോമുകള്‍ ഡിസംബര്‍ ഒന്നിന് മുമ്പ് തിരികെ നല്‍കണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ കലക്ടര്‍ ചേതന്‍ കുമാര്‍ മീണ അറിയിച്ചു. ബി.എല്‍.ഒ. മാര്‍ വോട്ടര്‍മാര്‍ക്ക് വീടുകളില്‍ എത്തിച്ചുനല്‍കിയ ഫോമുകള്‍ അതത് ബി.എല്‍.ഒ. യുടെ പക്കലോ വില്ലേജ് ഓഫിസുകളിലോ ആണ് എത്തിക്കേണ്ടത്.

ജില്ലയിലെ എല്ലാ വില്ലേജ് ഓഫിസിലും ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ വൈകുന്നേരം അഞ്ചുവരെ ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കും. പൂരിപ്പിച്ച എന്യൂമറേഷന്‍ ഫോമുകള്‍ സ്‌കാന്‍ ചെയ്ത് വെബ്‌സൈറ്റില്‍ രേഖപ്പെടുത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള പേരുകള്‍ മാത്രമാണ് കരട് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുക. അതുകൊണ്ടുതന്നെ ഫോമുകള്‍ എത്രയും വേഗം തിരികെ നല്‍കാൻ ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ നിർദേശിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - SIR; Completed forms can be returned until tomorrow
Next Story