50 രൂപ മുദ്രപ്പത്രത്തിന് ക്ഷാമം: പ്രതിസന്ധി രൂക്ഷം
text_fieldsകോട്ടയം: ക്ഷാമം നേരിട്ട് 50 രൂപയുടെ മുദ്രപ്പത്രങ്ങൾ. നിലവിൽ ചെറിയ തുകയുടേതായി 20 രൂപയുടെയും 100 രൂപയുടെയും മുദ്രപ്പത്രങ്ങൾ മാത്രമാണുള്ളത്. സര്‍ക്കാറിന്റെ വിവിധ സാമൂഹികക്ഷേമ പദ്ധതികൾ, സര്‍ട്ടിഫിക്കറ്റുകൾ, വാടക കരാർ, വിദ്യാഭ്യാസ ആവശ്യങ്ങൾ, വിവിധ നിര്‍മാണ കരാറുകൾ എന്നിവക്കാണ് മുദ്രപ്പത്രത്തിന് ആവശ്യക്കാർ സമീപിക്കുന്നത്.
സത്യവാങ്മൂലം, വാടകച്ചീട്ട് എന്നിവക്ക് 50 രൂപയുടെ മുദ്രപ്പത്രമാണ് ഉപയോഗിക്കുന്നത്. 50 രൂപയുടെ മുദ്രപ്പത്രത്തിന് എത്തിയാൽ തീര്‍ന്നുപോയെന്നാണ് മറുപടി ലഭിക്കുന്നത്. പ്രിന്റിങ് നടക്കാത്തതാണ് മുദ്രപ്പത്രത്തിന്റെ ലഭ്യത നിലച്ചതിന് കാരണം. ഒരുമാസമായി 50 രൂപയുടെ പത്രത്തിന് ക്ഷാമം നേരിടുകയാണ്. മുമ്പും 50 രൂപയുടെ മുദ്രപ്പത്രത്തിന് ക്ഷാമം നേരിട്ടിരുന്നു. കുറഞ്ഞ തുകയായ 10, 20, 100 രൂപയുടെയും 500 രൂപക്ക് മുകളിലുള്ള മുദ്രപ്പത്രങ്ങളും കിട്ടാനുണ്ടെങ്കിലും കൂടുതലായി ഉപയോഗത്തിലുള്ള 50 രൂപയുടെ പത്രത്തിന് ക്ഷാമം നേരിടുന്നത് ആവശ്യക്കാരിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 50 രൂപയുടെ മുദ്രപ്പത്രത്തിന് ക്ഷാമം നേരിട്ടതോടെ ട്രഷറി വഴി 20 രൂപയുടെ മുദ്രപ്പത്രത്തിൽ 50 രൂപയുടെ മുദ്രപ്പത്രത്തിന്റെ സീൽ അടിച്ചുകൊടുക്കാനാണ് പദ്ധതി. അതേസമയം, ഇങ്ങനെ ലഭിക്കുന്ന പത്രത്തിൽ വിദേശരാജ്യങ്ങളിലേക്കുള്ള അഫിഡഫിറ്റുകളും കോണ്സലേറ്റുമായ ബന്ധപ്പെട്ട കരാറുകള്‍ക്കും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. ഇത് വിദേശത്തേക്ക് വിദ്യാഭ്യാസത്തിന് മറ്റും പോകുന്ന വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കൂടാതെ 50 രൂപയുടെ പത്രത്തിന് പകരം 20 രൂപയുടെ പത്രം വാങ്ങേണ്ടി വരുന്നതോടെ ഡി.ടി.പി ചാര്‍ജും വര്‍ധിക്കുന്നു. 110 രൂപ വരെ അധിക ഡി.ടി.പി ചാര്‍ജ് ഈടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

