പണിതിട്ടും പണിതിട്ടും തീരാതെ ഷോപ്പിങ് കോംപ്ലക്സ്
text_fieldsപൊൻകുന്നത്തെ പണിതീരാത്ത മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സ്
പൊൻകുന്നം: പണിതിട്ടും പണിതിട്ടും പണിതീരാതെ ഷോപ്പിങ് കോംപ്ലക്സ്. പൊൻകുന്നം ടൗണിലെ ചിറക്കടവ് ഗ്രാമപഞ്ചായത്തിെൻറ മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സ് നിർമാണമാണ് അനിശ്ചിതമായി നീളുന്നത്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ആദ്യഘട്ടം ഉദ്ഘാടനം എന്ന പേരിൽ തിരക്കിട്ട് നടത്തിയ പരിപാടി വലിയ ആഘോഷമായിരുന്നു. മൂന്നുമാസത്തിനകം പണി പൂർത്തിയാക്കുമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. അതിനുശേഷം ബാക്കി പണി അനിശ്ചിതമായി നീളുകയായിരുന്നു. ഷോപ്പിങ് കോംപ്ലക്സ് നിർമാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കാത്തതിൽ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ട്.
ഷോപ്പിങ് കോംപ്ലക്സ് ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് നേതൃത്വം ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും ഉടനെങ്ങും പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷ ആർക്കുമില്ല. നിർമാണം പുനരാരംഭിച്ചെങ്കിലും കാര്യമായ പണി നടക്കുന്നില്ല. പഴയ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതിനുശേഷമാണ് പുതിയ മന്ദിരത്തിന്റെ നിർമാണം തുടങ്ങിയത്.
മൂന്നു നിലയിലായി 50ൽപരം മുറികളാണ് പുതിയ കെട്ടിടത്തിൽ ഉണ്ടാകുക. ഇതിന്റെ പണി പൂർത്തിയായി ലേല നടപടിയിലേക്ക് കടക്കുന്നതിൽ പ്രതീക്ഷയർപ്പിച്ചാണ് പൊളിച്ചുനീക്കിയ ഷോപ്പിങ് കോംപ്ലക്സിലെ പഴയ കച്ചവടക്കാരടക്കം കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

