ദേശീയ പഞ്ചഗുസ്തിയിൽ വെങ്കല ശോഭയായി ശോഭന ചന്ദ്രൻ
text_fieldsശോഭന ചന്ദ്രൻ
പാലാ: ഗുജറാത്തിൽ നടന്ന ദേശീയ പഞ്ചഗുസ്തി സീനിയർ വനിത വിഭാഗത്തിൽ ഇടത് കൈ, വലത് കൈ വിഭാഗങ്ങളിൽ വെങ്കലം നേടി പാലാ വള്ളിച്ചിറ സ്വദേശി ശോഭന ചന്ദ്രൻ. രാഷ്ട്രീയ രക്ഷാ യൂനിവേഴ്സിറ്റിയും ആം റസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയും ഗുജറാത്ത് ആം റസ്ലിങ് സ്പോർട്സ് അസോസിയേഷനും സംയുക്തമായാണു മത്സരം നടത്തിയത്.
പാലായിൽ നടന്ന ജില്ല മത്സരത്തിൽ ഗ്രാൻഡ് മാസ്റ്റർ 80 വിഭാഗത്തിൽ രണ്ടു സ്വർണവും സംസ്ഥാനതല മത്സരത്തിൽ ഗ്രാൻഡ് മാസ്റ്റർ 80 വിഭാഗത്തിൽ രണ്ടു വെള്ളിയും സ്വന്തമാക്കിയാണ് ദേശീയതല മത്സരത്തിന് യോഗ്യത നേടിയത്. മുത്തോലി ആംസ് ഫിറ്റ് ജിമ്മിലെ അനൂപ് പുളിക്കലാണ് പരിശീലകൻ. ഹോമിയോ ഫാർമസിസ്റ്റായ ശോഭന വള്ളിച്ചിറ കാലായിപ്പള്ളിൽ കെ.ആർ. ചന്ദ്രശേഖരന്റെ ഭാര്യയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

