നോക്കുകുത്തിയായി ഷീ ടോയ്ലറ്റുകൾ
text_fieldsഉപയോഗശൂന്യമായ നാഗമ്പടം ബസ്സ്റ്റാൻഡിലെ ഷീ ടോയ്ലറ്റ്
കോട്ടയം: ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ഷീ ടോയ്ലറ്റുകൾ കോട്ടയത്ത് ഉപയോഗശൂന്യമായി. നഗരത്തിൽ എത്തുന്നവർ പ്രാഥമികാവശ്യങ്ങൾക്കായി സ്വകാര്യ ഹോട്ടലുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. കോട്ടയം നഗരസഭയുടെ വികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് ടോയ്ലറ്റുകൾ നിർമിച്ചത്. തിരുനക്കര മൈതാനം, നാഗമ്പടം ബസ്സ്റ്റാൻഡ്, പഴയ പൊലീസ് സ്റ്റേഷൻ മൈതാനം എന്നിവിടങ്ങളിലാണ് ഷീടോയ്ലറ്റുകൾ സ്ഥാപിച്ചത്.
സ്ത്രീ യാത്രക്കാർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റണമെങ്കിൽ നാഗമ്പടം സ്വകാര്യ ബസ്സ്റ്റാൻഡ്, സ്വകാര്യ ഹോട്ടലുകൾ എന്നിവിടമാണ് ആശ്രയം. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ടോയ്ലറ്റുകളാണ് നിർമിച്ചത്. റാംപ് ഉൾപ്പെടെ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. വാട്ടർ കണക്ഷനും വൈദ്യുതിയും ലഭിച്ചെങ്കിലും വീണ്ടും വഴിമുടക്കിയായി വെള്ളം ടാങ്കിലേക്കു കയറുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

