ലൈംഗികാതിക്രമം; 15 വർഷം കഠിനതടവും പിഴയും
text_fieldsകൊച്ചുമോൻ
ഈരാറ്റുപേട്ട: വീട്ടിൽ അതിക്രമിച്ചു കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ പ്രതിയെ 15 വർഷം കഠിനതടവിനും 55,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.
അമയന്നൂർ കരയിൽ തുണ്ടിൽപ്പടി പുളിയായിക്കുന്നേൽ കൊച്ചുമോനെയാണ് (32) ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജി റോഷൻ തോമസ് ശിക്ഷിച്ചത്. പിഴത്തുകയിൽനിന്ന് 50,000 രൂപ പെൺകുട്ടിക്കു നൽകണം. ഭാരതീയ ന്യായ സംഹിതയിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.
2024ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാലാ എസ്.എച്ച്.ഒ ആയിരുന്ന അനൂപ് ജോസ് രജിസ്റ്റർ ചെയ്ത കേസിൽ എസ്.ഐ സജു ടി. ലൂക്കോസാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

