ലൈംഗിക പരാമർശം: ഒരാൾ അറസ്റ്റിൽ
text_fieldsമേലുകാവ്: പ്രായപൂർത്തിയാകാത്ത അതിജീവിതയുടെ നേരെ ലൈംഗിക പരാമർശം നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു.കടനാട് വല്യാത്ത് കൊട്ടാരം കോളനിയിൽ കല്ലുവെട്ടത്ത് വീട്ടിൽ ജോമോനെയാണ് (48) മേലുകാവ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത അതിജീവിതയോട് ഇയാൾ ലൈംഗികച്ചുവയോടെ സംസാരിക്കുകയായിരുന്നു.
അതിജീവിതയുടെ പരാതിയെ തുടർന്ന് മേലുകാവ് പൊലീസ് കേസെടുക്കുകയും ഇയാളെ പിടികൂടുകയുമായിരുന്നു. മേലുകാവ് എസ്.എച്ച്.ഒ രഞ്ജിത് കെ. വിശ്വനാഥ്, എസ്.ഐ സനൽകുമാർ, സി.പി.ഒ മോനിഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇയാൾ രാമപുരം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.