Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാലായിൽ അപകട പരമ്പര;...

പാലായിൽ അപകട പരമ്പര; ആറുപേർക്ക് പരിക്ക്

text_fields
bookmark_border
പാലായിൽ അപകട പരമ്പര; ആറുപേർക്ക് പരിക്ക്
cancel

പാലാ: വിവിധ ഭാഗങ്ങളിൽ ഉണ്ടായ മൂന്ന് വാഹനാപകടങ്ങളിൽ ആറു പേർക്ക് പരിക്ക്. ഞായറാഴ്ച പുലർച്ചെ 3.30 ഓടെ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് വൈദ്യുതി തൂണുകൾ ഇടിച്ച് തകർത്തതാണ് ആദ്യ അപകടം. പാലാ -തൊടുപുഴ റോഡിൽ കാനാട്ടുപാറയിലാണ് സംഭവം. കണ്ണൂരിൽ നിന്ന് പുനലൂർക്ക് പോകുകയായിരുന്ന കെഎസ്ആർടിസിയുടെ സൂപ്പർഫാസ്റ്റ് സ്വിഫ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് മതിലിലും വൈദ്യുതി പോസ്റ്റുകളിലും ഇടിച്ചാണ് നിന്നത്. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു.

അപകടത്തിൽ ബസ് യാത്രക്കാരായ ആറു പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇവരെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു. അപകടത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. പാലാ പൊലീസ് നടപടി സ്വീകരിച്ചു.

പാലാ മുണ്ടുപാലത്ത് നിയന്ത്രണംവിട്ട കാർ ബസിൽ ഇടിച്ച ശേഷം ഇലക്ടിക് പോസ്റ്റ് ഇടിച്ചു തകർത്തു.

രാമപുരം ഭാഗത്തുനിന്നുമെത്തിയ കാർ മുണ്ടുപാലം സ്കൂളിനു സമീപം മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർ ദിശയിലെത്തിയ ബസ്സിലിടിച്ച് നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റ് ഇടിച്ചു തകർക്കുകയായിരുന്നു. വൈദ്യുതി തൂൺ ഒടിഞ്ഞ് റോഡിലേക്കു വീണതോടെ പാലാ -രാമപുരം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.

പാലാ പൊലീസും പാലായിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘവും ചേർന്ന് വൈദ്യുതി പോസ്റ്റ് നീക്കി ഗതാഗത തടസ്സം ഒഴിവാക്കി. ഉച്ചയ്ക് 12.30 യോടെയായിരുന്നു അപകടം പാലാ -പൊൻകുന്നം റോഡിൽ കടയത്ത് നിയന്ത്രണംവിട്ട വാൻ വൈദ്യുതിപോസ്റ്റിൽ ഇടിച്ച് മറിഞ്ഞാണ് മൂന്നാമത്തെ വാഹനാപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ വാഹനം തലകീഴായി മറിഞ്ഞു. രാമപുരം സ്വദേശിയാണ് വാഹനം ഓടിച്ചിരുന്നത് ഫയർ ഫോഴ്‌സും പൊലീസും നടപടി സ്വീകരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 1.45 ലോടെ ആയിരുന്നു അപകടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsInjuryaccident seriesKottayam
News Summary - Series of accidents in Pala; six injured
Next Story