നാടിനു തീരാവേദനയായി സെബിെൻറ മരണം
text_fieldsസെബിന് അേന്ത്യാപചാരമര്പ്പിക്കുന്ന ഭാര്യ ദിയ
രാമപുരം: ഗ്യാസ് സിലിണ്ടറില്‍നിന്ന് തീപ്പൊള്ളലേറ്റ് മരണമടഞ്ഞ ഗാന്ധിപുരം വെട്ടുവയലില്‍ സെബിെൻറ വേര്‍പാട് നാടിനു തീരാവേദനയായി. നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രിയങ്കരനായിരുന്നു സെബിന്.
സൗമ്യസ്വഭാവക്കാരനായ ഇദ്ദേഹം വലിയൊരു സുഹൃത്വലയത്തിന് ഉടമയായിരുന്നു. രാമപുരം മാര്‍ ആഗസ്തിനോസ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ കാമ്പസ് സെലക്ഷനിലൂടെ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിയമനം ലഭിക്കുകയായിരുന്നു. അപകടമുണ്ടായതിനെ തുടര്‍ന്ന് ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. മരണ വാര്‍ത്തയറിഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളുമടക്കം വൻജനാവലി വീട്ടിൽ എത്തിയിരുന്നു. സെബിെൻറ വിവാഹം കഴിഞ്ഞിട്ട് ഒരുമാസം പൂര്‍ത്തിയായ ദിവസം തന്നെ മരണമടഞ്ഞതിെൻറ തീരാവേദനയിലാണ് ഭാര്യയും ബന്ധുക്കളും.
വ്യാഴാഴ്ച വൈകീട്ട് നാലിന് രാമപുരം സെൻറ് അഗസ്റ്റ്യന്‍സ് ഫൊറോന പള്ളിയില്‍ സംസ്കാരം നടത്തി. കട്ടപ്പന ഇരട്ടയാര്‍ സ്വദേശി ദിയയാണ് ഭാര്യ. സമൂഹത്തിെൻറ നാനാതുറയിലുള്ള നിരവധി പേര് അേന്ത്യാപചാരമര്‍പ്പിച്ചു.

