Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോട്ടയത്ത്​ യു.ഡി.എഫ്​...

കോട്ടയത്ത്​ യു.ഡി.എഫ്​ സീറ്റ്​ വിഭജന ചർച്ചകൾ നാളെ പൂർത്തിയാക്കാൻ തീരുമാനം

text_fields
bookmark_border
കോട്ടയത്ത്​ യു.ഡി.എഫ്​ സീറ്റ്​ വിഭജന ചർച്ചകൾ നാളെ പൂർത്തിയാക്കാൻ തീരുമാനം
cancel
camera_alt

േകാട്ടയം ഡി.സി.സി ഓഫിസിൽ നടന്ന യു.ഡി.എഫ്​ ജില്ല നേതൃയോഗം ഉദ്​ഘാടനം ചെയ്​ത്​ ഉമ്മൻ ചാണ്ടി സംസാരിക്കുന്നു

കോട്ടയം: ജില്ല പഞ്ചായത്ത്​ ഒഴികെ ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും സീറ്റ്​ വിഭജന ചർച്ചകൾ ചൊവ്വാഴ്​ചയോടെ പൂർത്തിയാക്കാൻ യു.ഡി.എഫ്​ ജില്ല നേതൃയോഗത്തിൽ ധാരണ. സീറ്റ്​ വിഭജനത്തിനുശേഷം അതത്​ പാർട്ടികൾ സ്​ഥാനാർഥിയെ നിശ്ചയിച്ച്​ പട്ടിക യു.ഡി.എഫ്​ ​ജില്ല നേതൃത്വത്തിന്​ കൈമാറും.

എല്ലാ പാർട്ടികളുടെ പട്ടിക ലഭിച്ചശേഷം ജില്ല നേതൃത്വം സ്ഥാനാർഥി പ്രഖ്യാപനം നടത്താനാണ്​ ഞായറാഴ്​ച കോട്ടയത്ത്​ ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ നടന്ന യു.ഡി.എഫ്​ യോഗത്തിലെ തീരുമാനം. ഇതിനുശേഷമേ സ്ഥാനാർഥികൾ ഔദ്യോഗിക പ്രവർത്തനങ്ങൾ ആരംഭിക്കാവൂവെന്നും നേതൃത്വം നിർദേശം നൽകി​.

പഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും സീറ്റ് വിഭജനം അതത് പ്രാദേശിക കമ്മിറ്റികളില്‍ ചര്‍ച്ചചെയ്തു തീരുമാനിക്കും. ഇത്​ വേഗത്തിൽ പൂർത്തിയാക്കാൻ യോഗം കീഴ്​ഘടകങ്ങൾക്ക്​ നിർദേശം നൽകി. ഏതെങ്കിലും രീതിയിലുള്ള തര്‍ക്കമുണ്ടായെങ്കില്‍ മാത്രം വിഷയത്തില്‍ ജില്ല ഘടകം ഇടപെടും.

ഇത്തവണത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്​ തർക്കങ്ങൾ പരമാവധി ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്​. ഇതിനോട്​ എല്ലാ പാർട്ടികളും സഹകരിക്കണമെന്ന്​ കോൺഗ്രസ്​ ജില്ല നേതൃത്വം യോഗത്തിൽ ആവശ്യപ്പെട്ടു. ഈ മാസം 12ന്​ മുമ്പ്​ ​ജില്ല പഞ്ചായത്തിലെ സ്​ഥാനാർഥികളുടെ കാര്യത്തിലും തീരുമാനമുണ്ടാകുമെന്ന്​ യു.ഡി.എഫ്​ ജില്ല കൺവീനർ ജോസി സെബാസ്​റ്റ്യൻ പറഞ്ഞു.

യോഗം ഉമ്മന്‍ ചാണ്ടി ഉദ്​ഘാടനം ചെയ്​തു. വിജയസാധ്യത പരിഗണിച്ചാകണം സ്ഥാനാര്‍ഥി നിര്‍ണയമെന്ന്​ അദ്ദേഹം നിർദേശിച്ചു. മോൻസ്​ ജോസഫ്​ എം.എൽ.എ അധ്യക്ഷതവഹിച്ചു. യു.ഡി.എഫ്​ കൺവീനർ എം.എം. ഹസൻ, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്​ണൻ, കെ.സി. ജോസഫ്​, ഘടകകക്ഷി നേതാക്കളായ പി.എം. സലീം, ജോഷി ഫിലിപ്​, ജോയി എബ്രഹാം, ഇ.ജെ. അഗ്​സതി, അസീസ്​ ബഡായിൽ, അഡ്വ. പി.എസ്​. ജയിംസ്​, വി.കെ. ഭാസി, പി.സി. അരുൺ, ടോമി കല്ലാനി, പി.ആർ. സോന, ലതിക സുഭാഷ്​, ഫിലിപ്​ ജോസഫ്​, സജി മഞ്ഞക്കടമ്പിൽ, പ്രിൻസ്​ ലൂക്കോസ്​ തുടങ്ങിയവർ പ​െങ്കടുത്തു.

അതേസമയം, എൽ.ഡി.എഫ്​ സീറ്റ്​ വിഭജനചർച്ചകൾ അന്തിമഘട്ടത്തിലാണ്​. പലയിടങ്ങളിലും സി.പി.എം- സി.പി.ഐ ഭിന്നത നിലനിൽക്കുന്നുണ്ടെങ്കിലും പകുതിയിലധികം പൂർത്തിയായി. പലയിടങ്ങളിലും ജോസ്​ വിഭാഗത്തി​െൻറ സീറ്റുകളിലും ധാരണയായിട്ടില്ല. ബി.ജെ.പിയിലും സ്​ഥാനാർഥി നിർണയചർച്ചകൾ അതിവേഗം പുരോഗമിക്കുകയാണ്​. മറ്റ്​ മുന്നണിക​​െള അപേക്ഷിച്ച്​ ഇവർ ഏറെ മുന്നിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamUDFlocal body election 2020
News Summary - seat sharing talks in kottayam UDF will end by tomorrow
Next Story