Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടയുടെ മുന്നിൽ നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ചു കടന്ന യുവാവ് പിടിയിൽ

text_fields
bookmark_border
Scooter theft case
cancel

ചങ്ങനാശ്ശേരി: സ്കൂട്ടർ മോഷണക്കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പുള്ളിപ്പാടം ഭാഗത്ത് മുണ്ടൻപറമ്പിൽ വീട്ടിൽ സുധീഷ് എം.പി(24)യെ ആണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ മാസം മുപ്പതാം തീയതി ചങ്ങനാശ്ശേരി സെൻട്രൽ ജങ്ഷൻ ഭാഗത്തുള്ള കടയുടെ മുൻവശത്ത് പാർക്ക് ചെയ്തിരുന്ന ചെത്തിപ്പുഴ സ്വദേശിയായ യുവാവിന്റെ സ്കൂട്ടർ മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു.

പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ എറണാകുളം ഭാഗത്ത് നിന്ന് പിടികൂടുകയായിരുന്നു. എരുമേലി സ്റ്റേഷൻ എസ്.ഐ രാജ്മോഹൻ, സി.പി.ഒമാരായ സ്റ്റാൻലി തോമസ്, നിയാസ്, വിഷ്ണുരാജ് എന്നിവർ ചേർന്നാണ് മോഷ്ടാവിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കാളികാവ്, തേഞ്ഞിപ്പലം, മഞ്ചേരി എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Scooter theft; man arrested
Next Story