Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബെല്ലടിക്കാറായി
cancel

കോ​ട്ട​യം: മ​ധ്യ​വേ​ന​ല​വ​ധി​ക്കു​ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ നാ​ളെ മു​ത​ൽ സ്​​കൂ​ളി​ലേ​ക്ക്. ര​ണ്ടു​മാ​സ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം സ്​​കൂ​ളു​ക​ൾ വ്യാ​ഴാ​ഴ്ച തു​റ​ക്കും.

കു​ട്ടി​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ ഒ​​രു​ക്കം പൂ​ർ​ത്തി​യാ​യ​താ​യി ജി​ല്ല വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ സു​ബി​ൻ പോ​ൾ അ​റി​യി​ച്ചു. ഗ​വ. പ്രൈ​മ​റി സ്കൂ​ളു​ക​ളി​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​രു​ടെ ഏ​പ്രി​ൽ വ​രെ​യു​ള്ള ഒ​ഴി​വു​ക​ൾ നി​ക​ത്തി. ഇ​നി മേ​യി​ൽ വി​ര​മി​ക്കു​ന്ന​വ​രു​ടെ ഒ​ഴി​വു​ക​ൾ മാ​ത്ര​മേ നി​ക​ത്താ​നു​ള്ളൂ. താ​ൽ​ക്കാ​ലി​ക അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ന്​ ഉ​ത്ത​ര​വ്​ ഇ​റ​ങ്ങി​യ​തി​നാ​ൽ സ്കൂ​ളു​ക​ൾ അ​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ആ​രം​ഭി​ച്ചു. ജി​ല്ല​യി​ല്‍ ആ​കെ​യു​ള്ള 898 സ്‌​കൂ​ളു​ക​ളി​ല്‍ 750 എ​ണ്ണം ഫി​റ്റ്‌​ന​സ് നേ​ടി.

അ​വ​ശേ​ഷി​ക്കു​ന്ന സ്‌​കൂ​ളു​ക​ള്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് അ​പേ​ക്ഷ ന​ല്‍കി കാ​ത്തി​രി​പ്പാ​ണ്. സാ​​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ൾ മാ​​ത്ര​മേ ഇ​തി​നു​ള്ളൂ എ​ന്നാ​ണ്​ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള സ്കൂ​ളു​ക​ൾ ജി​ല്ല​യി​ലി​ല്ല.

പാ​ഠ​പു​സ്ത​ക വി​ത​ര​ണം ഭൂ​രി​ഭാ​ഗ​വും പൂ​ർ​ത്തി​യാ​യി. സ്കൂ​ൾ മു​റ്റ​ത്തെ കാ​ടു​​വെ​ട്ടി​നീ​ക്ക​ലും ശു​ചീ​ക​ര​ണ​വും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്നു. കു​ടി​വെ​ള്ള ല​ഭ്യ​ത, ശൗ​ചാ​ല​യ​ങ്ങ​ൾ, പാ​ച​ക​പ്പു​ര തു​ട​ങ്ങി​യ അ​ടി​സ്ഥാ​നാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള സൗ​ക​ര്യം ഉ​ണ്ടെ​ന്നു​റ​പ്പാ​ക്കാ​ൻ പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

കു​ട്ടി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ സ്കൂ​ളു​ക​ളും അ​ണി​ഞ്ഞൊ​രു​ങ്ങി. കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്ര​ങ്ങ​ളും പൂ​ക്ക​ളും പൂ​മ്പാ​റ്റ​യും വ​ര​ച്ച്​ സ്കൂ​ൾ ഭി​ത്തി​ക​ൾ മ​നോ​ഹ​ര​മാ​ക്കി. പ്രൈ​മ​റി സ്കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ക​ളി​യു​പ​ക​ര​ണ​ങ്ങ​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

അം​ഗ​ൻ​വാ​ടി​ക​ളി​ൽ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു പ്ര​വേ​ശ​നം. ജി​ല്ല​ത​ല സ്കൂ​ൾ പ്ര​വ​ശ​നോ​ത്സ​വം ത​ല​യോ​ല​പ്പ​റ​മ്പ് എ.​ജെ. ജോ​ണ്‍ മെ​മ്മോ​റി​യ​ല്‍ ഗേ​ള്‍സ് ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്കൂ​ളി​ല്‍ രാ​വി​ലെ 9.30ന് ​മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school reopening
News Summary - school reopening
Next Story