പഴമയുടെ ഓർമകളുണർത്തി സംക്രാന്തി വാണിഭം
text_fieldsസംക്രാന്തി വാണിഭത്തിലെ സ്റ്റാളുകളിലൊന്ന്
കോട്ടയം: പഴമയുടെയും കാർഷികസമൃദ്ധിയുടെയും ഓർമകളുണർത്തി സംക്രാന്തി വാണിഭം. കനത്ത മഴയായിരുന്നെങ്കിലും നിരവധി പേർ പതിവുതെറ്റിക്കാതെ വാണിഭത്തിനെത്തിയിരുന്നു. മിഥുനമാസത്തിലെ അവസാന ദിവസമാണ് സംക്രാന്തി കവലക്കു സമീപം പഴയ എം.സി. റോഡരികിൽ സംക്രാന്തി വാണിഭം നടത്തുന്നത്.
പഴയകാല അടുക്കള ഉപകരണങ്ങൾ, കാർഷികോപകരണങ്ങൾ, ഈറ്റ ഉൽപന്നങ്ങൾ, നാടൻ വിത്തിനങ്ങൾ തുടങ്ങി നിരവധി ഉൽപന്നങ്ങളാണ് സ്റ്റാളുകളിലുണ്ടായിരുന്നത്. നഗരസഭ, കുമാരനല്ലൂർ ഊരാണ്മ ദേവസ്വം, സംക്രാന്തി വിളക്കമ്പലം, വ്യാപാരി വ്യവസായ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് സംക്രാന്തി വാണിഭ പരിപാടികൾ. പാക്കിൽ വാണിഭം ചൊവ്വാഴ്ച ആരംഭിക്കും. സംക്രാന്തിയിൽ ഒരു ദിവസവും പാക്കിൽ ഒരു മാസവുമാണു മേള.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

