മികച്ച ജീവനക്കാരെ ആദരിച്ചുച; റവന്യൂ റിക്കവറിയിൽ റെക്കോഡ് നേട്ടവുമായി കോട്ടയം ജില്ല
text_fieldsറവന്യൂ റിക്കവറി ഇനത്തിൽ മികച്ച പ്രകടനം നടത്തിയ താലൂക്കുകൾക്കുള്ള എവർറോളിങ് ട്രോഫി വൈക്കം തഹസിൽദാർ ടി.ഐ. വിജയസേനനും ചങ്ങനാശ്ശേരി തഹസിൽദാർ ടി.എൻ. വിജയനും ചേർന്ന് ഏറ്റുവാങ്ങുന്നു
കോട്ടയം: കഴിഞ്ഞ സാമ്പത്തികവർഷം റവന്യൂ റിക്കവറി ഇനത്തിൽ 99.26 കോടി പിരിച്ച് റെക്കോഡ് നേട്ടം കൈവരിച്ചു കോട്ടയം ജില്ല. മുൻ സാമ്പത്തികവർഷത്തെ അപേക്ഷിച്ച് വൻകുതിപ്പാണ് റവന്യൂ റിക്കവറി ഇനത്തിൽ ജില്ലയിലെ റവന്യൂ വകുപ്പ് നേടിയത്. 2021-2022 സാമ്പത്തികവർഷത്തിൽ 57.12 കോടിയായിരുന്നു റവന്യൂറിക്കവറി പിരിവ്. സമീപകാലത്തെ ഏറ്റവും മികച്ചപ്രകടനം നടത്തിയ ജില്ലയിൽ റവന്യൂ റിക്കവറി നടപടികൾ കാര്യക്ഷമമാക്കിയതിന് റവന്യൂ വകുപ്പ് ജീവനക്കാരെ പെർഫോമൻസ് അവാർഡ് നൽകി കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗം ആദരിച്ചു. യോഗം കലക്ടർ ഡോ. പി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു.
മികച്ച പ്രകടനം നടത്തിയ താലൂക്കുകൾക്കുള്ള എവർറോളിങ് ട്രോഫി ചങ്ങനാശ്ശേരി, വൈക്കം താലൂക്ക് ഓഫിസുകൾ പങ്കിട്ടു. വൈക്കം തഹസിൽദാർ ടി.ഐ. വിജയസേനനും ചങ്ങനാശ്ശേരി തഹസിൽദാർ ടി.എൻ. വിജയനും ചേർന്ന് ട്രോഫി ഏറ്റുവാങ്ങി. മികച്ച റവന്യൂ റിക്കവറി പ്രത്യേക കാര്യാലയത്തിനുള്ള എവർറോളിങ് ട്രോഫിക്ക് കോട്ടയം റവന്യൂ റിക്കവറി സ്പെഷൽ ഓഫിസ് അർഹമായി. പി.ജി മിനിമോൾ പുരസ്കാരം ഏറ്റുവാങ്ങി. മികച്ച ഡെപ്യൂട്ടി തഹസിൽദാർമാർക്കുള്ള പെർഫോമൻസ് പുരസ്കാരത്തിന് കെ.പി. രാജേന്ദ്രൻ(കലക്ട്രേറ്റ്, കോട്ടയം) ലാലുമോൻ ജോസഫ്(ചങ്ങനാശേരി താലൂക്ക്), സ്മിത ആർ. നായർ (വൈക്കം താലൂക്ക്), ബിജു ജി. നായർ (കാഞ്ഞിരപ്പള്ളി താലൂക്ക്), ബീന ഡേവിഡ് (ആർ.ആർ പാലാ), സനിൽകുമാർ (ആർ.ആർ പാലാ), ടി.വി. ഷമി (ആർ.ആർ. കോട്ടയം), എസ്.കെ. ശ്രീകുമാർ (ആർ.ആർ. കോട്ടയം), ജി. സുരേഷ്ബാബു (കോട്ടയം ആർ.ആർ), ഗിരീഷ് പ്രേജി( കെ.എസ്.എഫ്.ഇ) എന്നിവർ അർഹരായി. മികച്ച വില്ലേജ് ഓഫിസർമാർക്കുള്ള പുരസ്കാരത്തിന് സലിം സദാനന്ദൻ (ചങ്ങനാശ്ശേരി താലൂക്ക്) പി.എസ്. അയ്യൂബ്ഖാൻ (മീനച്ചിൽ താലൂക്ക്), വി.എം. സുബൈർ (കാഞ്ഞിരപ്പള്ളി താലൂക്ക്), സജി വർഗീസ് (വൈക്കം താലൂക്ക്) സിംഗിളി തോമസ് (കോട്ടയം താലൂക്ക്) എന്നിവർ അർഹരായി.
മികച്ച വില്ലേജായി തെരഞ്ഞെടുക്കപ്പെട്ട കാര്യാലയങ്ങളിലെ ജീവനക്കാർക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. അഡീഷനൽ ജില്ല മജിസ്ട്രേറ്റ് റെജി പി. ജോസഫ് അധ്യക്ഷത വഹിച്ചു. പാലാ ആർ.ഡി.ഒ പി.ജി രാജേന്ദ്രബാബു, കോട്ടയം ആർ.ഡി.ഒ വിനോദ് രാജ്, ഡെപ്യൂട്ടി കലക്ടർമാരായ അനിൽ ഉമ്മൻ, ഫ്രാൻസിസ് ബി.സാവിയോ, മുഹമ്മദ് ഷാഫി, ജിയോ ടി. മനോജ്, ഫിനാൻസ് ഓഫിസർ എസ്.ആർ. അനിൽകുമാർ, പുഞ്ച സ്പെഷൽ ഓഫിസർ സോളി ആന്റണി, തഹസിൽദാർമാരായ എസ്.എൻ. അനിൽകുമാർ, കെ.എം. ജോസുകുട്ടി, ബെന്നി മാത്യു, സി.ജെ. സന്ധ്യാദേവി, ജൂനിയർ സൂപ്രണ്ട് കെ.പി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

