ശബരിമല വിമാനത്താവളം: ഉടൻ സ്ഥലമേറ്റെടുക്കും -മന്ത്രി വാസവൻ
text_fieldsകോട്ടയം: ശബരിമല വിമാനത്താവള നിർമാണത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടൻ സ്ഥലം ഏറ്റെടുക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. നിലവിൽ സാമൂഹികാഘാത പഠനത്തിൽ വിദഗ്ധസമിതിയുടെ വിലയിരുത്തൽ പുരോഗമിക്കുകയാണ്. ഈ റിപ്പോർട്ട് ലഭിച്ചാലുടൻ കേന്ദ്രത്തിന് കൈമാറും. ഇതിന്റെ തുടർച്ചയായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും വേഗത്തിൽ വിമാനത്താവളം യാഥാർഥ്യമാക്കാനാണ് സർക്കാറിന്റെ ശ്രമമെന്നും അദ്ദേഹം കോട്ടയം പ്രസ്ക്ലബിന്റെ ‘മീറ്റ് ദ പ്രസിൽ’ പറഞ്ഞു. മുന്നൊരുക്കങ്ങളിലൂടെയും കൂട്ടായ്മയിലൂടെയുമാണ് പരാതിരഹിതവും സുഗമവുമായ ശബരിമല തീർഥാടനകാലം ഒരുക്കാനായതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല റോപ്വേ നിർമാണത്തിനും ഉടൻ തുടക്കമിടും.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന് രണ്ടാംടേം നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ചർച്ചകളൊന്നും നടന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

