റബർ റോളറിന്റെ ഹാൻഡിൽ വീൽ മോഷണം തുടർക്കഥ
text_fieldsകങ്ങഴയിൽ റബർ റോളറിന്റെ ഹാൻഡിൽ വീൽ മോഷ്ടിച്ച നിലയിൽ
കങ്ങഴ: കങ്ങഴയിലും സമീപങ്ങളിലും റബർ റോളറിന്റെ ഹാൻഡിൽ വീൽ മോഷണം തുടർക്കഥയാകുന്നു. കങ്ങഴ അഞ്ചാനി, ഇടയിരിക്കപ്പുഴ ഭാഗത്തെ അഞ്ച് കർഷകരുടെ റോളറുകളുടെ ഹാൻഡിൽ വീലുകളാണ് മോഷണം പോയത്. പൊലീസ് അന്വേഷണത്തിൽ പത്തനാട്ടെ ആക്രിക്കടയിൽനിന്ന് മൂന്ന് റോളറുകളുടെ വീലുകൾ കണ്ടെത്തി. ഇത് കർഷകർക്ക് തിരികെ നൽകി.
അഞ്ചാനി കളപ്പുരക്കൽ കെ.വി. എബ്രഹാം, മാപ്പളിക്കുന്നേൽ പുതുമന ജിം, അഞ്ചാനി മനക്കൽപുരയിടം സുരേഷ്, കൂനംവേങ്ങ പഴയമഠം മാത്യു എന്നിവരുടെ റോളർ വീലുകളാണ് മോഷ്ടിച്ചത്. ഇവയെല്ലാം ആക്രിക്കടയിൽനിന്നാണ് കണ്ടെത്തിയത്.
ഇടയിരിക്കപ്പുഴയിലെ ഒരു കർഷകന്റെ റോളർ വീലുകൾ കഴിഞ്ഞദിവസം മോഷണം പോയിരുന്നു. എല്ലാ മോഷണങ്ങളും ഒരു കിലോമീറ്റർ ചുറ്റളവിലെ തോട്ടങ്ങളിലാണ് നടന്നത്.
എല്ലാവരുടെയും റോളറുകളും വീട്ടിൽനിന്നും അകലെയാണ്. ഉറ ഒഴിച്ച ഷീറ്റ് അടിക്കാൻ കർഷകർ മെഷീൻ പുരയിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

