ടാപ്പിങ് തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാൻ പുതിയ വെബ്സൈറ്റ് ഉടൻ
text_fieldsപാലാ: ടാപ്പിങ് തൊഴിലാളികളെ കിട്ടാത്ത സാഹചര്യം പരിഹരിക്കാൻ ഐ.എൻ.ആർ കണക്ട് (INR Connect) എന്ന പുതിയ വെബ്സൈറ്റ് ഉടൻ ലോഞ്ച് ചെയ്യുമെന്ന് റബർ ബോർഡ് ചെയർമാൻ എൻ. ഹരി പറഞ്ഞു.
ഇന്ത്യയിൽ എവിടെയുള്ള റബർ കർഷകനും സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ടാപ്പർമാർക്ക് ഏജൻസിയായോ ആർ.പി.എസ് ആയോ രജിസ്റ്റർ ചെയ്യാം. റബർ ബോർഡിന്റെ ലൈസൻസ് അല്ലെങ്കിൽ മുൻപരിചയ സർട്ടിഫിക്കറ്റ് ആണ് പ്രധാന യോഗ്യത. ഇത് ഇടനില സംവിധാനമായി പ്രവർത്തിക്കുമെന്നും റബർ ബോർഡ് പാലാ റീജ്യണൽ ഓഫിസ് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് എൻ. ഹരി പറഞ്ഞു.
ആർ.പി.എസ്.സികളിലേക്കും ടാപ്പിങ് മേഖലയിലേക്കും യുവാക്കളുടെ കൂടി പങ്കാളിത്തം ഉറപ്പാക്കാൻ റബർ ബോർഡിന്റെ ട്രെയിനിങ് സെന്ററിൽ പരിശീലനം നൽകും. സർവകലാശാലകളുമായി ചേർന്ന് യുവാക്കളുടെ പുതിയ ആശയങ്ങൾ സ്വീകരിക്കും. പുതിയ ഉൽപന്നങ്ങൾക്ക് അസംസ്കൃത വസ്തു നൽകി വിപണിയിലെത്തിക്കാൻ സഹായിക്കും. സ്റ്റാർട്ടപ്പ് മുദ്രാ യോജന, എം.എസ്.എം.ഇ. സ്കീമുകളുമായി ചേർന്ന് പുതിയ സംരംഭങ്ങൾ തുടങ്ങാൻ അവസരമൊരുക്കും.
കഴിഞ്ഞ 100 ദിവസത്തിനുള്ളിൽ 946 വനിതകൾ ടാപ്പിങ് പരിശീലനം പൂർത്തിയാക്കി. കൂടുതൽ വനിതകളെ ഈ രംഗത്തേക്ക് കൊണ്ടുവരും. ടാപ്പിങ് തൊഴിലാളികൾക്ക് ലഭിക്കുന്ന നിരവധി ആനുകൂല്യങ്ങൾ സാധാരണക്കാർക്ക് അറിയില്ല. വീടുവെക്കാൻ ധനസഹായം, മക്കൾക്ക് അഞ്ചാം ക്ലാസ് മുതൽ ഉന്നത വിദ്യാഭ്യാസം വരെ സഹായം, അപകട ഇൻഷുറൻസ്, പെൻഷൻ, മക്കളുടെ വിവാഹ ധനസഹായം എന്നിവ ഉൾപ്പെടെ നിരവധി പദ്ധതികളുണ്ട്. ഹൈസ്പീഡ് പദ്ധതിക്കായി 100 കോടി അനുവദിച്ചിട്ടുണ്ടെന്നും ഈ തുക ഉപയോഗിച്ച് ആർ.പി.എസുകളെ ശക്തിപ്പെടുത്തുകയും ധനസഹായം എത്തിക്കുകയും ചെയ്യുമെന്നും എൻ. ഹരി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

