മാങ്ങാനത്ത് വീടിന്റെ വാതിൽ തകർത്ത് മോഷണം; 50 പവൻ നഷ്ടപ്പെട്ടു
text_fieldsമാങ്ങാനം തുരുത്തേൽപാലത്തിനു സമീപത്തെ വീട്ടിൽ കയറാൻ ശ്രമിച്ച മോഷ്ടാവിന്റെ സി.സി ടി.വി ദൃശ്യം
കോട്ടയം: കഞ്ഞിക്കുഴി മാങ്ങാനത്ത് വയോധികയും മകളും താമസിക്കുന്ന വീടിന്റെ വാതിൽ തകർത്ത് മോഷണം. 50 പവൻ നഷ്ടപ്പെട്ടു. മാങ്ങാനം പാംസ് വില്ലയിൽ അമ്പൂങ്കയത്ത് അന്നമ്മ, മകൾ സ്നേഹ ഫിലിപ് എന്നിവർ താമസിക്കുന്ന 21ാം നമ്പർ കോട്ടേജിലാണ് മോഷണം നടന്നത്.
സ്നേഹയുടെ ഭർത്താവ് വിദേശത്താണ്. 84കാരിയായ അന്നമ്മക്ക് സുഖമില്ലാത്തതിനാൽ ശനിയാഴ്ച പുലർച്ച ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ പോയിരുന്നു. രാവിലെ ഇരുവരും തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. മുൻവശത്തെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും നഷ്ടപ്പെട്ടു. ഈസ്റ്റ് എസ്.എച്ച്.ഒ യു. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പുലർച്ച രണ്ടിനും ആറിനും ഇടയിലാണ് മോഷണം നടന്നതെന്നു കരുതുന്നു.
വീട് കുത്തിത്തുറക്കാൻ ശ്രമം; മോഷ്ടാവിന്റെ ദൃശ്യം കാമറയിൽ
കോട്ടയം: മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം വീട്ടിൽ മോഷണശ്രമം. മോഷ്ടാവ് വീട്ടിൽ കയറാൻ ശ്രമിക്കുന്ന ദൃശ്യം സി.സി ടി.വി കാമറയിൽനിന്ന് ലഭിച്ചിട്ടുണ്ട്. ശനിയാഴ്ച പുലർച്ച ഒന്നോടെയാണ് സംഭവം. തുരുത്തേൽപാലത്തിനു സമീപം ആളില്ലാത്ത വീട് കുത്തിത്തുറന്ന് ഉള്ളിൽ കയറാനാണ് പ്രതി ശ്രമിച്ചിരിക്കുന്നത്.
ഈ വീടിന്റെ പുറത്തുനിന്നുള്ള സി.സി ടി.വി ദൃശ്യമാണ് ലഭിച്ചത്. പാന്റ്സ് ഷർട്ടും ധരിച്ച് ഇൻ പെയ്ത ഇയാൾ മുഖം ടവൽ കൊണ്ട് മറച്ചിട്ടുണ്ട്. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

