വഴിത്തർക്കം: പിതാവിനും മകനും മർദനമേറ്റു
text_fieldsതലക്ക് പരിക്കേറ്റ പി.ജെ. ജോൺ
നെടുംകുന്നം: വഴി സംബന്ധിച്ച തർക്കത്തിൽ പിതാവിനെയും മകനെയും അയൽവാസികൾ ആക്രമിച്ചു. നെടുംകുന്നം മാണികുളം പതാലിൽ പി.ജെ. ജോൺ (72), മകൻ ജെറി ജോൺ (36) എന്നിവർക്കാണ് പരിക്കേറ്റത്. തലക്ക് ഗുരുതര പരിക്കേറ്റ പി.ജെ. ജോൺ ചെത്തിപ്പുഴയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ അയൽവാസികളായ നെടുംകുന്നം പതിക്കൽപ്പടി പി.എസ്. അനിൽകുമാർ (54), ഇരട്ടക്കുളം ഡൊമിനിക് ജോസഫ് (72), മനോജ് പേക്കാവിൽ (46) എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ശനിയാഴ്ച രാത്രി ഒമ്പതരയോടെ പതിക്കൽപ്പടി ഭാഗത്തായിരുന്നു സംഭവം. വഴിയുമായി ബന്ധപ്പെട്ട് നേരത്തെ തർക്കം ഉണ്ടായിരുന്നു. ഇവിടെ സ്ഥാപിച്ച ഗേറ്റ് അയൽവാസികൾ തകർത്തത് അറിഞ്ഞ് എത്തിയപ്പോൾ ഇവിടെയുണ്ടായിരുന്ന മൂന്ന് പ്രതികളും മറ്റൊരു സ്ത്രീയും ചേർന്ന് ആക്രമിച്ചെന്നാണ് ഇവരുടെ പരാതി. കല്ലുകൊണ്ടുള്ള അടിയേറ്റ് ജോണിന്റെ തലയോട്ടി പൊട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

